പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
യാത്രാതീവണ്ടിയുടെ കന്നിയോട്ടം

WDWD
ഏപ്രില്‍ 16 - ഇന്ത്യയുടെ വാഹനഗതാഗത ചരിത്രത്തിലും പുരോഗതിയിലും സുപ്രധാന ദിവസമാണ്‌. 1853 ഏപ്രില്‍ 16 നായിരുന്നു ഇന്ത്യയില്‍ ആദ്യമായി തീവണ്ടി ഓടിയത്‌. രാജ്യത്തെ ആദ്യ യാത്രാ തീവണ്ടിയാണിത്‌.

ശരിയ്ക്കു പറഞ്ഞാല്‍ 1852 നവംബര്‍ 18ന്‌ കുറച്ചു കോച്ചുകളുമായി യാത്ര നടത്തിയ എഞ്ചിനാണ്‌ ഇന്ത്യയിലെ കന്നി യാത്രാതീവണ്ടി.

1853 ഏപ്രില്‍ 16 ന്‌ മുംബൈയിലെ ബോറി ബന്ധറില്‍ നിന്ന്‌ താനെയിലേക്കായിരുന്നു കന്നിയാത്ര. 21 ആചാര വെടികള്‍ മുഴങ്ങിയതോടെ വൈകീട്ട്‌ 3.35ന്‌ കരിപുകച്ചുരുളുകള്‍ ആകാശത്തേയ്ക്ക്‌ ഊതിവിട്ട്‌ തീവണ്ടി മുംബൈയില്‍ നിന്നും കൂകിപ്പാഞ്ഞു.

കല്‍ക്കരിയുടെ കരിമഷി പൂശി മുഷിഞ്ഞ തീവണ്ടി പക്ഷേ 35 കിലോമീറ്ററുകള്‍ ഓടിയെത്താന്‍ ഒന്നേകാല്‍ മണിക്കൂറെടുത്തു.

മൂന്ന്‌ എഞ്ചിനുകള്‍ - സിന്ധ്‌ - സുല്‍ത്താന്‍ - സാഹിബ്‌ - ആണ്, 14 കമ്പാര്‍ട്ടുമെന്‍റുകളുള്ള കന്നി തീവണ്ടിയെ വലിച്ചുകൊണ്ടുപോയത്‌. 400 പേര്‍ അന്ന്‌ യാത്രക്കാരനായി ഉണ്ടായിരുന്നു.

WDWD
എന്നാല്‍ അതിന്‌ മുമ്പ്‌ ഇന്ത്യയില്‍ തീവണ്ടി ഓടിയിട്ടില്ലേ. തീര്‍ച്ചയായും ഉണ്ട്‌. അവ പക്ഷെ യാത്രക്കുള്ള തീവണ്ടി ആയിരുന്നില്ലെന്നു മാത്രം. ഏതാണ്ട്‌ രണ്ടരകൊല്ലം മുമ്പ്‌ തോമാസണ്‍ എന്നൊരു ആവി എഞ്ചിന്‍ റൂര്‍ഖിയിലെ സോലാനി വിയഡക്‌ റ്റിന്‌ വേണ്ടി തീവണ്ടി ഉപയോഗിച്ചിരുന്നു. 1845ല്‍ തുടങ്ങിയ ഗംഗാ കനാല്‍ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്‌.

1851 ഡിസംബര്‍ 22 നാണ്‌ ഈ എഞ്ചിന്‍ സാധനങ്ങളും മറ്റു നീക്കാനായി ഉപയോഗിച്ചു തുടങ്ങിയത്‌. ദില്ലിയുടെ 145 കിലോമീറ്റര്‍ വടക്കാണ്‌ സോലാനി താഴ്‌വര. ഇവിടെ 5 - 10 കിലോമീറ്ററാണ്‌ ഈ എഞ്ചിന്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരുന്നത്‌.

നേരീയ റെയില്‍ പാളത്തിലൂടെ വിരാന്‍കാലിയാറില്‍ നിന്നും റൂര്‍ഖി വരെയായിരുന്നു യാത്ര - ബോയിലര്‍ സ്ഫോടനമുണ്ടായി ഈ എഞ്ചിന്‍ അന്ത്യശാസം വലിച്ചതോടെ ആ കഥ കഴിഞ്ഞു.

WDWD
വേറെയുമുണ്ടായിരുന്നു ചില തീവണ്ടികള്‍. 1852 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ ഓടിയ ഫാക്കാലാന്‍റ്‌, ഇതേ കൊല്ലം ഇന്ത്യയിലെത്തിയ വാള്‍ക്കാന്‍ എന്നിവ .

1852 ലാണ്‌ മുംബൈ-താനെ റയില്‍പാളം പണിതു തുടങ്ങിയത്‌. ഇതുവഴി ഷണ്ടിംഗ്‌ നടത്തുകയായിരുന്നു ഫാക്കലാന്‍റ് എഞ്ചിന്‍റെ പണി. 1832ല്‍ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ചെന്നൈയില്‍ റയില്‍പ്പാത പണിയാന്‍ ആലോചിച്ചിരുന്നു. ഇത്‌ കടലാസില്‍ കിടന്നതേയുള്ളൂ.
കൂടുതല്‍
വരകള്‍ക്കുമപ്പുറം- ഡാവിന്‍ഞ്ചി
ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി
ഈ വിധി ചരിത്രം
മരിക്കാത്ത ഓര്‍മ്മകളില്‍ മൊറാര്‍ജി
ഭസ്‌മം ധരിക്കുന്നത്‌ എന്തിന്‌ ?
തല്ലണ്ട, തലോടി നോക്കൂ