ലിയോനാര്‍ഡോ ഡി സര്‍ പിയറോ ഡാ വിഞ്ചി എന്നായിരുന്നു അദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്. അദ്ദേഹം രചനകളില്‍ ലിയോനാര്‍ഡോ എന്നു മാത്രമേ പേരു വച്ചിരുന്നുള്ളു. അവിഹിത സന്തതി എന്ന ദുഷ്പ്പേരുള്ളതുകൊണ്ടാണ് അച്ഛന്‍റെ പേര് ചേര്‍ക്കാതിരുന്നത്.
കുട്ടിക്കാലത്തു തന്നെ തഴക്കം ചെന്ന പെയിന്‍ററുടെ സിദ്ധികള്‍ സ്വായത്തമാക്കിയിരുന്ന ലിയോനാര്‍ഡോ ആന്‍ഡ്രിയാ ഡെല്‍ വെറോച്ചിയോ എന്ന പെയിന്‍ററുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഫ്ളോറന്‍സിലെ ശ്രദ്ധേയനായ ചിത്രകാരനായി അദ്ദേഹം മാറി. 1476 ല്‍ അദ്ദേഹത്തിന് ചീത്തപ്പേര് വന്നു. പുരുഷ വേശ്യയായ പതിനേഴുകാരന്‍ ജെക്കോപ്പോ സാള്‍ട്ടറല്ലിയുമായി ഗുദസുരതം നടത്തിയതിന് ലിയോനാര്‍ഡോ പിടിയിലായി രണ്ട് മാസം ജയിലില്‍ കഴിഞ്ഞു. ആണ്‍കുട്ടികളോടുള്ള ഇത്തരത്തിലുള്ള ലിയോനാര്‍ഡോയുടെ താത്പര്യം ജീവിതകാലം മുഴുവന്‍ നീണ്ടുനിന്നു. അദ്ദേഹത്തിന് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നില്ല.
യേശുക്രിസ്തുവിന്‍റെ തിരു അത്താഴത്തെക്കുറിച്ചുള്ള ലാസ്റ്റ് സപ്പര്‍, യുവതിയുടെ വാടാത്ത പുഞ്ചിരി, തിളങ്ങുന്ന മൊണാലിസ (ലാ ജിയോകോണ്ട) എന്നിവയാണ് ലിയോനാര്‍ഡോയുടെ പ്രധാനപ്പെട്ട ചിത്രങ്ങള്‍.
കാലത്തിന് മുമ്പേ ജനിച്ച കലാകാരനായിരുന്നു ലിയോനാര്‍ഡോ. അദ്ദേഹം വരും നൂറ്റാണ്ടിലെ ആളുകള്‍ക്കു വേണ്ടിയാണ് വരച്ചത്. ലിയോനാര്‍ഡോ പുലരുന്നതിന് മുമ്പേ ജനിച്ചു മറ്റുള്ളവരെല്ലാം അപ്പോഴും ഉറക്കത്തിലായിരുന്നു എന്ന് പ്രമുഖനായൊരു നിരൂപകന്‍ വിലയിരുത്തുന്നു.
1519 മെയ് രണ്ടിന് അദ്ദേഹം ഫ്രാന്‍സില്‍ വച്ച് ഈ ലോകത്തോട് വിടപറഞ്ഞു.
|