പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഈ വിധി ചരിത്രം
PRO
കേന്ദ്ര സര്‍ക്കാര്‍ അധീനതയില്‍ ഉള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനായി മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം നല്‍കുന്ന നിയമത്തിന് സുപ്രീംകോടതി അനുമതി നല്‍കി. ഇതോടൊപ്പം പിന്നോക്ക വിഭാഗത്തിലെ മുന്നോക്കത്തിന് സംവരണാനുകൂല്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും കോടതി എടുത്തുപറഞ്ഞു.

തൊഴില്‍ മേഖലയില്‍ മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ ക്രീമിലെയര്‍ കണ്ടെത്താനുള്ള മാനദണ്ഡം തന്നെയായിരിക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും അടിസ്ഥാനമാവുക. മറ്റ് പിന്നോക്ക വിഭാഗത്തിനെ കണ്ടെത്താനുള്ള അധികാരം കേന്ദ്രത്തിന് ഉണ്ടായിരിക്കും എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ തലവനായുള്ള ബഞ്ചാണ് വിധിപ്രസ്താവം നടത്തിയത്. ജസ്റ്റിസുമാരായ അരിജിത് പസായത്, സികെ താക്കര്‍, ആര്‍‌വി രവീന്ദ്രന്‍, ദല്‍‌വീര്‍ ഭണ്ഡാരി എന്നിവരായിരുന്നു മറ്റംഗങ്ങള്‍.

പിന്നോക്ക സംവരണം നാള്‍വഴികള്‍

ജനുവരി 20-2006
2005 കോണ്‍സ്റ്റിറ്റൂഷന്‍ ആക്ട് ( ഭേദഗതി 93) നിലവില്‍ വന്നു. പിന്നോക്ക വിഭാഗങ്ങള്‍, എസ്‌സി/എസ്‌ടി എന്നിവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കുന്നതിനുള്ള പ്രത്യേകാധികാരം സ്റ്റേറ്റിന്.

മെയ് 16-2006
സാമൂഹിക നീതിക്കും ശാക്തീകരണത്തിനും വേണ്ടിയുള്ള സമിതി സര്‍ക്കാരിന് പതിനഞ്ചാമത്തെ റിപ്പോര്‍ട്ട് നല്‍കി. 2001 ലെ ജനസംഖ്യാ കണക്കെടുപ്പില്‍ മറ്റ് പിന്നോക്ക വിഭാഗങ്ങളെ കുറിച്ച് പ്രത്യേക കണക്കുകള്‍ ഇല്ല എന്ന് സമിതി സര്‍ക്കാരിനെ അറിയിച്ചു.

മെയ് 22- 2006
കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (പ്രവേശനത്തിനുള്ള സംവരണം) 2006 നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് അശോക് കുമാര്‍ താക്കൂര്‍ സുപ്രീംകോടതിയില്‍ പരാതി നല്‍കുന്നു.
1 | 2  >>  
കൂടുതല്‍
മരിക്കാത്ത ഓര്‍മ്മകളില്‍ മൊറാര്‍ജി
ഭസ്‌മം ധരിക്കുന്നത്‌ എന്തിന്‌ ?
തല്ലണ്ട, തലോടി നോക്കൂ
‘കഥ പറയുമ്പോള്‍‘ ആദരിക്കപ്പെട്ടപ്പോള്‍...
സരസ്വതിവിലാസം കൊട്ടാരം സംരക്ഷിക്കുന്നു
പിക്കാസോയുടെ ചിത്ര ചാരുതകള്‍