സ്വാതന്ത്ര്യ സമരസേനാനിയും പ്രധാനമന്ത്രിയുമായിരുന്ന മൊറാര്‍ജി ദേശായിയുടെ ചരമവാര്‍ഷിക ദിനം ഏപ്രില്‍ പത്തിന്. മരണം കൊണ്ടു മാത്രം വിരാമം കുറിക്കാന്‍ കഴിയുന്ന പ്രതിഭാ വിലാസമായിരുന്നു മൊറാര്‍ജിയുടേത്.
1896 ഫെബ്രുവരി 29ന് ഗുജറാത്തിലെ ബുല്‍സാര്‍ ജില്ലയില്‍ ഭദേനി ഗ്രാമത്തിലാണ് മൊറാര്‍ജി ദേശായ് ജനിച്ചത്. മുംബൈ വില്‍സണ്‍ കോളജില്‍ നിന്ന് ബുരുദധാരിയായി.
1918ല്‍ മുംബൈ പ്രവിശ്യാ സിവില്‍ സര്‍വ്വീസില്‍ ചേര്‍ന്ന അദ്ദേഹം ഡപ്യൂട്ടി കളക്ടര്‍ പദവി വഹിച്ചിട്ടുണ്ട്. 1930ല്‍ ജോലി രാജിവച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി.
ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന മൊറാര്‍ജി 1930-34, 1940-41, 1942-45 കാലഘട്ടങ്ങളില്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിച്ചു. 1950ല്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ട്രഷററായി.
മുംബൈ നിയമസഭാംഗമായി 1937-39, 1946-56 കാലഘട്ടങ്ങളില്‍ സേവനമനുഷ്ഠിച്ചു. 1937ലും 1946ലും മുംബൈയില്‍ മന്ത്രിയായിരുന്ന മൊറാര്‍ജി 1952ല്‍ മുഖ്യമന്ത്രിയായി. 1957 മുതല്‍ 23 വര്‍ഷം ലോക്‌സഭയില്‍ അംഗമായിരുന്നു.
1957 -63ല്‍ കേന്ദ്രമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി 67-69ല്‍ ധനകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്നു. ഭരണ പരിഷ്ക്കാര ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് ജയിലിലയ്ക്കപ്പെട്ട മൊറാര്‍ജി ജനതാപാര്‍ട്ടി രൂപീകരിച്ചതോടെ അതിന്‍റെ നേതാവായി.
1977ലെ പൊതു തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി ഭൂരിപക്ഷം നേടിയതിനെത്തുടര്‍ന്ന് 1977 മാര്‍ച്ച് 24ന് മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി. ജനതാപാര്‍ട്ടിയിലെ ഭിന്നിപ്പിനെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവച്ചു.
കര്‍ണാടക സര്‍വ്വകലാശാലയും ഉത്കല്‍ സര്‍വ്വകലാശാലയും ഓണററി ഡോക്ടറേറ്റ് നല്‍കി മൊറാര്‍ജിയെ ബഹുമാനിച്ചു. ഗുജറാത്ത് വിശ്വവിദ്യാ പീഠത്തിന്‍റെ ചാന്‍സലറായിരുന്നു.
ഗുജറാത്തിലെ ഹിന്ദുസ്ഥാനി പ്രചാര്‍സഭ, രാജഗിര്‍ ബുദ്ധവിഹാര സമിതി, ലോക ഭാരതി ഗ്രാമീണ സര്‍വ്വകലാശാല, ഭാരതീയ ആദിമജാതി സേവാസംഘം തുടങ്ങിയവയുടെ അധ്യക്ഷനായിരുന്നു. ആത്മകഥയടക്കം മൂന്ന് ഗ്രന്ഥങ്ങളെളുതിയിട്ടുണ്ട്.
1996 ഏപ്രില്‍ 10ന് മൊറാര്‍ജി ദേശായ് അന്തരിച്ചു.
|