പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കാശിനു മീതെ പി.എസ്.സി പറക്കരുത്
വോട്ടര്‍
cartoon - christian priest
SasiSASI
ആണുങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരു പോലെയാണെന്ന് ഭാര്യമാരും അച്ചന്‍‌മാരും പറയുന്നു. ആണുങ്ങള്‍ ചക്കരേ, പൊന്നേയെന്ന് പറഞ്ഞ് പിന്നാലെ നടന്ന് വളച്ചെടുത്ത് പെണ്‍കുട്ടികളെ കല്യാണം കഴിക്കും.

പിന്നെയല്ലേ പൂരം ആണുങ്ങള്‍ തങ്ങളുടെ തനി സ്വരൂപം പുറത്തെടുക്കുവാന്‍ തുടങ്ങും. ‘ഇവിടെ വാടി, ഞാന്‍ പറഞ്ഞതിന് അപ്പുറത്തേക്ക് നീ പോയാല്‍’... എന്നു പറഞ്ഞ് ഭാര്യമാരെ ഭരിക്കുവാന്‍ തുടങ്ങും.

ഇതു പോലെ തെരഞ്ഞെടുപ്പിന് മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ‘പൊന്നച്ചോ‘യെന്ന് പറഞ്ഞ് പിന്നാലെ നടന്ന് ക്രിസ്ത്യന്‍ സമുദായത്തിന്‍റെ വോട്ട് മേടിക്കും. ഇതു കഴിഞ്ഞ് ഭരണത്തില്‍ എത്തിയാല്‍. അച്ചന്‍മാരെ എ.കെ.ജി ഭവനില്‍ വച്ച് അടിച്ചു പരത്തി അരിവാളും ചുറ്റികയും ഉണ്ടാക്കും.

സ്വാശ്രയപ്രശ്‌നത്തില്‍ അച്ചന്‍‌മാരെ വടിയാക്കുവാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ശ്രമിച്ചു. ഇപ്പോള്‍ വോറൊരു കുരിശുമായി ഇടതന്‍‌മാര്‍ രംഗത്ത് എത്തിയിരിക്കുന്നു. എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനം പി.എസ്.സിക്ക് വിടണമെന്ന്. ലേലം നടത്തി വിദ്യ പകര്‍ന്നു നല്‍കുന്ന പാവന കര്‍മ്മം ഏല്‍പ്പിച്ചുക്കൊടുക്കുന്ന പാവന കുര്‍ബാന നടത്തിയിരുന്ന അച്ചന്‍‌മാരോട് ഇടതുപക്ഷം കാണിച്ച ഈ ചതിയുടെ ആഘാതത്തില്‍ നിന്ന് ഇതു വരെ രക്ഷപ്പെടുവാന്‍ അച്ചന്‍‌മാര്‍ക്കായിട്ടില്ല.

അദ്ധ്യാപകനിയമനത്തിന് കോഴ വാങ്ങി, വിമോചനസമരം നടത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി സുഖിച്ച് വാഴുമ്പോഴാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ പ്രഹരം വന്നത്. പാണ്ടന്‍ നായയുടെ പല്ലിന് ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ലെന്ന് പറയാറുണ്ട്. 1957 ല്‍ ഒരു വിമോചനസമര ചക്ക വീണ് ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മുയല്‍ ചത്തുവെന്ന് വിചാരിച്ച് 2007 ലും ആ ചക്ക വീഴിക്കുവാന്‍ കുഞ്ഞാടുകള്‍ക്ക് വഴികാട്ടിയായ പിതാക്കന്‍‌മാര്‍ ശ്രമിച്ചു.


പക്ഷെ വെടിക്കെട്ടിനിടയില്‍ മഴ പെയ്‌തതു പോലെയായി അത്. ആ വിമോചനസമരം ശരിക്ക് അങ്കട് നടന്നിരുന്നെങ്കില്‍ ഇടതു പോക്കിരികള്‍ അധികം നെകളിക്കുകയില്ലായിരുന്നു. ഒരു പാട് ഉണ്ടയില്ലാ വെടികള്‍ അച്ചന്‍‌മാര്‍ പൊട്ടിക്കുന്നുണ്ട്. എന്നാല്‍, ഒന്നും എവിടെയും എത്തുന്നില്ല. കൂട്ടിന് നാരായണപ്പണിക്കര്‍ ചേട്ടനെയും വിളിച്ചു. ഒരു സഖ്യമില്ലാതെ വിഷമിച്ച് നടക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളി ഗുരു പിണങ്ങിപ്പോയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് നല്ലൊരു കൂട്ട് ഇപ്പോള്‍ ലഭിച്ചിരിക്കുന്നു.

  1 | 2  >> 
കൂടുതല്‍
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് 82
സുനാമി: ഓര്‍മ്മകളില്‍ വീണ്ടും തിരയിളക്കം
വാസ്കോ ഡി ഗാമയുടെ അന്ത്യം
വാജ്പേയിക്ക് പിറന്നാള്‍
മോഡിയുടെ വഴികള്‍
ഗുജറാത്ത് ജയിച്ചു : കേന്ദ്രം തോറ്റു