ഭാരതത്തിന്‍റെ ആദ്യ രാഷ്ട്രപതിയും പ്രഗത്ഭനായ അഭിഭാഷകനുമായിരുന്ന ഡോ. രാജേന്ദ്ര പ്രസാദിന്‍റെ ജന്‍മദിനമാണ് ഡിസംബര്‍ മൂന്ന്. അന്നാണ് ദേശീയ അഭിഭാഷക ദിനമായി ആചരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര സമര നേതാവുമായിരുന്ന രാജേന്ദ്ര പ്രസാദിന് ഇന്ത്യ സ്വാതന്ത്ര സമര ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്.1884 ഡിസംബര്‍ 3ന്‍ ആണ് ജനനം.1963 ഫെബ്രുവരി 28 ന് അന്തരിച്ചു
ഇന്ത്യ ഭരണഘടനക്ക് രൂപം നല്‍കിയ കോണ്‍സ്റ്റിറ്റ്യൂന്‍റ് അസംബ്ലിയുടെ പ്രസിഡന്‍റായി 1948 മുതല്‍ 1950 വരെ രാജേന്ദ്ര പ്രസാദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്നു അദ്ദേഹം.
രണ്ട് തവണ രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1950 ജനുവരി 26 മുതല്‍ 1962 മെയ് 13 വരെ ആ സ്ഥാനം അലങ്കരിച്ചു. ബീഹാറിലെ പാറ്റ്നയ്ക്കടുത്തുള്ള സിവാന്‍ ജില്ലയിലെ സെരാദേയി യിലാണ് രാജേന്ദ്ര പ്രസാദിന്‍റെ ജനനം. ചെറുപ്പത്തിലേ തന്നെ നിരവധി ഭാഷകളില്‍ പ്രാവീണ്യം നേടിയ അദ്ദേഹം 1915 ല്‍ സ്വര്‍ണ മെഡലോടു കൂടിയാണ് നിയമ ബിരുദം സ്വന്തമാക്കിയത്.രാജ്വന്‍ഷി ദെവി യയിരുന്നു ഭാര്യ.
അഭിഭാഷകനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനു ശേഷമാണ് രാജേന്ദ്ര പ്രസാദ് സ്വാതന്ത്ര സമരത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ഗാന്ധിജിയോട് ഏറെ ആഭിമുഖ്യം പുലര്‍ത്തിയ അദ്ദേഹം തൂലികയിലൂടെയും സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കുചേര്‍ന്നിരുന്നു.
സമൂഹനന്‍മക്കായുള്ള പ്രവര്‍ത്തനങ്ങളിലും അദ്ദേഹം വ്യാപൃതനായി. പഞ്ചാബിലും സിന്ധിലും 1935 ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്നു നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാജേന്ദ്ര പ്രസാദ് സജീവ സാന്നിധ്യമായിരുന്നു.
ബോംബെയില്‍ 1934 ല്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ രാജേന്ദ്ര പ്രസാദിനെ പാര്‍ട്ടി പ്രസിഡന്‍റായി തെരഞ്ഞെടുത്തു. സുഭാഷ് ചന്ദ്രബോസ് രാജിവെച്ചതിനെ തുടര്‍ന്ന് 1939 ല്‍ രാജേന്ദ്ര പ്രസാദ് വീണ്ടും പാര്‍ട്ടിയുടെ പ്രസിഡന്‍റ് പദവിയിലെത്തി.
ഇന്ത്യന്‍ ജനതയ്ക്ക് സ്വാതന്ത്രം നേടിത്തരുന്നില്‍ നിര്‍ണ്ണയക സ്ഥാനം വഹിച്ച രാജേന്ദ്ര പ്രസാദിനോടുള്ള ആദരസൂചകമായാണ് പ്രഗത്ഭനായ അഭിഭാഷകനായിരുന്ന ആദ്ദേഹത്തിന്‍റെ ജന്‍മദിനം ദേശീയ അഭിഭാഷക ദിനമായി ആചരിക്കുന്നത്.
|