നിരപരാധികളായ സാധാരണക്കാരുടെ മരണത്തിനു കാരണമായ ഭോപ്പാല്‍ വാതക ദുരന്തം നടന്നിട്ട് 2007 ഡിസംബര്‍ മൂന്നിന് 23 വര്‍ഷം തികയുന്നു.
3000 ഓളം പേരാണ് ദുരന്തമുണ്ടായി പത്തു ദിവസത്തിനകം ചത്തൊടുങ്ങിയത്. പിന്നീടുള്ള ഓരോ ദിവസവും മരണം കൂടിക്കൂടിവന്നു.
ബഹുരാഷ്ട്ര കുത്തകകന്പനിയായ യൂണിയന്‍ കാര്‍ബൈഡിന്‍റെ ഭോപ്പാല്‍ പ്ളാന്‍റില്‍ നിന്ന് മാരകമായ മീതൈല്‍ ഐസോ സൈനേറ്റ് (എം.ഐ.സി) വാതകം ചോര്‍ന്നതിനെ തുടര്‍ന്നാണ് 1984 നവംബര്‍ 2 ന് രാത്രി സമാനതകളിലാത്ത ഈ കൊടിയ ദുരന്തമുണ്ടായത്.
നഗരത്തിലെ ചേരികളിലും മറ്റും താമസിക്കുന്ന പാവങ്ങളാണ് മരിച്ചവരിലധികവും. അതുകൊണ്ട് ദുരന്തത്തിനിരയാവര്‍ക്കുള്ള നഷ്ടപരിഹാരം ഇതുവരെ പൂര്‍ണ്ണമായി നല്‍കിക്കഴിഞ്ഞിട്ടില്ല.
330 കോടി ഡോളറായിരുന്നു ആദ്യം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. എന്നാല്‍ 1989 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് വെറും 47 കോടി ഡോളര്‍ മതിയെന്ന് സമ്മതിച്ചു.
അഞ്ചേമുക്കാല്‍ ലക്ഷം പേരാണ് ഈ ദുരന്തത്തിനിരയായത്. ഇവര്‍ക്കും ബന്ധുക്കള്‍ക്കുമായി സ്പെഷ്യല്‍ വെല്‍ഫെയര്‍ കമ്മീഷന്‍റെ പക്കലുള്ള 1567 കോടി രൂപ ഉടന്‍ വിതരണം ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഈ നൂറ്റാണ്ടിലെ ഒരു പക്ഷെ മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ വ്യാവസായിക ദുരന്തമാണ് ഭോപ്പാലിലുണ്ടായത്. ആ ദുരന്തത്തിനിരയായ പതിനായിരക്കണക്കിനാളുകള്‍ ശാരീരികമായ അവശതകള്‍ അനുഭവിച്ച് ഇന്നും ജ-ീവിക്കുന്നു.
|