പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > സമകാലികം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
സാഡെ- സാഡിസത്തിന്‍റെ തുടക്കക്കാരന്‍
മറ്റുള്ളവരെ പീഢിപ്പിച്ച് അതില്‍ നിന്ന് രസം കണ്ടെത്തുന്നതണ് സാഡിസം. ഈ വാക്കിന് കാരണക്കാരനാണ് മര്‍ക്വിസ് ഡെ സാഡെ.

മറ്റുള്ളവരെ ലൈംഗികമായി പീഢിപ്പിച്ച് അതില്‍ സുഖം കണ്ടെത്തിയിരുന്ന പ്രശസ്ത സാഹിത്യകാരനും പ്രഭുവും തത്വശാസ്ത്രകാരനും ഫ്രഞ്ചുകാരനുമായ മാര്‍ക്വിസ് ഡെ സാഡെ യുടെ പേരില്‍ നിന്നാണ് സാഡിസം എന്ന വാക്കിന്‍റെ ഉത്ഭവം. കുത്തഴിഞ്ഞ ലൈംഗിക ജ-ീവിതം നയിച്ചിരുന്ന സാഡെ മരിച്ചിട്ട് 2007 ഡിസംബര്‍ 2 ന് 193 വര്‍ഷം തികയുന്നു.

1740 ല്‍ ഫ്രാന്‍സിലെ ഒരു പ്രഭുകുടുംബത്തില്‍ ജ-നിച്ച സാഡെ ജ-ീവിതം ആരംഭിച്ചത് ഒരു പട്ടാളക്കാരനായാണ്. ഇരുപത്തി മൂന്നാമത്തെ വയസ്സില്‍ മജ-ിസ്ട്രേട്ടിന്‍റെ മകളെ വിവാഹം ചെയ്തു.

തികഞ്ഞ യുക്തിവാദിയായിരുന്നു സാഡെ. കപട സദാചാര മൂല്യങ്ങള്‍ക്കും പള്ളിക്കും എതിരെ പ്രവര്‍ത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ മുഖ്യ താത്പര്യം.

തത്വശാസ്ത്രത്തിലും മറ്റും ആകൃഷ്ടനായി ഒട്ടനവധി ഗ്രന്ഥങ്ങള്‍ സാഡെ രചിച്ചിടുണ്ട്. അവയില്‍ ചിലത് തികഞ്ഞ അശ്ളീലത നിറഞ്ഞതായിരുന്നു.

സാഡെയുടെ പ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥനായ നെപ്പോളിയന്‍ സാഡെയെ തടവറയിലാക്കി. ഒട്ടും മയപ്പെടാത്ത സാഡെ വീണ്ടും പുസ്തകങ്ങള്‍ എഴുതുകയും കൂടുതല്‍ ആക്രമണകാരിയാവുകയും ചെയ്തു.

തുടര്‍ന്ന് സാഡെയെ ഭ്രാന്താശുപത്രിയിലെക്ക് മാറ്റി. 1814 ല്‍ ജ-യിലില്‍ തന്നെയായിരുന്നു സാഡെയുടെ അന്ത്യവും. സാഡെയെയും അദ്ദേഹത്തിന്‍റെ പുസ്തകങ്ങളെയും അടിസ്ഥാനമാക്കി ഒട്ടേറെ അശ്ളീല ചിത്രങ്ങളും പടച്ചുവിട്ടിടുണ്ട്.
കൂടുതല്‍
ആപേക്ഷിക സിദ്ധാന്തത്തിന് 102
ലോക എയ്ഡ്സ് ദിനം
പാട്ടിന്‍റെ മാമ്പഴം
എന്താണ് എയ്ഡ്-സ്
തിരുവനന്തപുരത്ത് ആകാശ യുദ്ധം നടക്കും
പഴശ്ശിരാജ--വീരമൃത്യുവിന് 202 ആണ്ട്