പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലൂയി ബ്രൗണിന് 29 വയസ്സ്
ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു
ലണ്ടന്‍: ലൂയി ബ്രൗണ്‍ - ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു. ലൂയിക്കിന്ന് 29 വയസ്സ് തികയും.

1978 ജൂലൈ 25ന് ബ്രിട്ടനിലെ ഓള്‍ഹാമിലെ ആശുപത്രിയിലായിരുന്നു ലൂയി പിറന്നത്. ബീജസങ്കലനം ടെസ്റ്റ് ട്യൂബില്‍ നടത്തി, ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് ഭ്രൂണമാക്കി, വളര്‍ത്തി പ്രസവിപ്പിക്കുന്ന ശാസ്ത്രീ മുന്നേറ്റത്തിലെ ജൂബിലി 2003ല്‍ ആയിരുന്നു

ഡോ. പാട്രിക് ക്രിസ്റ്റഫര്‍ സ്റ്റെപ്റ്റോ, ഡോ. റോബര്‍ട്ട് എഡ്വേഡ് എന്നിവരടങ്ങുന്ന ഗവേഷണ സംഘമായിരുന്നു പരീക്ഷണക്കുഴല്‍ വഴിയുള്ള ശിശു എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കിയത്.

ലൂയി ബ്രൗണ്‍ ഇപ്പോള്‍ ബ്രസ്റ്റള്‍ പോസ്റ്റല്‍ വകുപ്പില്‍ ജോലി ചെയ്യുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥനായ വെയ്ലിയുമായുള്ള അവളുടെ വിവാഹം ഉടനെ നടക്കും.

ലൂയിക്ക് പിന്‍ഗാമികള്‍ ലോകത്തെമ്പാടുമുണ്ട്. ഇന്ത്യയിലും തിരുവനന്തപുരത്തും ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ പിറന്നിട്ടുണ്ട്.

മുംബൈയിലെ ഡോ. ഇന്ദിര ഹിന്ദുജയും സംഘത്തിന്‍റേയും നേതൃത്വത്തില്‍ പിറന്ന ഹര്‍ഷയാണ് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു.
കൂടുതല്‍
ഫൂലന്‍ ദേവി: തോക്കിന്‍കുഴലിലെ സ്ത്രീശബ്ദം
പൈയുടെ ശരിയായ മൂല്യമെന്ത്?
രജനിയുടെ മരണം ഓര്‍മ്മിപ്പിക്കുന്നത്
ആ ചെറിയ ചുവടുവയ്പിന് 38വയസ്
ചിത്തിരതിരുന്നാള്‍-ജനകീയനായ രാജാവ്
ചന്ദ്രനില്‍ മനുഷ്യന്‍റെ കാവു തീണ്ടല്‍