ജിമെയിലില്‍ വൈറസ് ആക്രമണം

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഗൂഗിളില്‍ കയറിപ്പറ്റിയ വൈറസ് മൂലം 150,000 പേരുടെ ജിമെയില്‍ അക്കൌണ്ടുകള്‍ തകരാറിലായി. സന്ദേശങ്ങളും ചാറ്റും ഉള്‍പ്പെടെ മെയിലുകളില്‍ അടങ്ങിയ എല്ലാ വിവരങ്ങളും ഇതോടെ നഷ്‌ടമായി.

പുതുതായി അക്കൌണ്ട് തുടങ്ങിയവര്‍ക്ക് ലഭിക്കുന്ന തരം സ്വാഗത സന്ദേശം മാത്രമാണ് ഇവര്‍ക്ക് ജിമെയില്‍ അക്കൌണ്ടില്‍ കയറിയാല്‍ ഇപ്പോള്‍ ലഭിക്കുന്നത്. നിലവില്‍ തകരാറിലായ അക്കൌണ്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.

എന്നാല്‍ 0.08 ശതമാനം ഉപയോക്താക്കള്‍ക്ക് മാത്രമാണ് പ്രശ്നമുണ്ടായിരിക്കുന്നതെന്ന് ഗൂഗിള്‍ വൃത്തങ്ങള്‍ പറയുന്നു. അക്കൌണ്ടുകള്‍ പഴയ സ്ഥിതിയിലാക്കാനുള്ള നടപടികള്‍ ഗൂഗിള്‍ ആരംഭിച്ചു കഴിഞ്ഞു. നഷ്‌ടപ്പെട്ട സന്ദേശങ്ങളെല്ലാം തിരികെ ലഭിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സൈബര്‍ ആക്രമണങ്ങള്‍ വന്‍ തോതില്‍ വര്‍ദ്ധിച്ചത് ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ആശങ്കയിലാക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :