ബക്കിബോളിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ഗൂഗിള്‍ ഡൂഡിലിലൂടെ ആഘോഷിക്കുന്നു. ഗൂഗിളിന്‍റെ രണ്ടാമത്തെ ‘ഒ’യുടെ സ്ഥാനത്താണ് ബക്കിബോളിന്‍റെ ആനിമേഷനുള്ളത്. അല്ല എന്താണീ ബക്കിബോള്‍ എന്നറിയാതെ അതിനെക്കുറിച്ച് പറഞ്ഞിട്ടെന്ത് കാര്യമല്ലെ. ബക്കിബോളിനെക്കുറിച്ഛ് അറിയേണ്ടവര്‍ക്കായി പറയാം. ശാസ്ത്രലോകം 1985ല്‍ കണ്ടെത്തുകയും സാധാരണ ഹോളൊ സ്പിയറിനെപ്പോലെ കാണപ്പെടുകയും ചെയ്യുന്ന കാര്‍ബണ്‍ തന്‍മാത്ര (സി60)യാണ് ബക്കിബോള്‍. ഇത് പൂര്‍ണ്ണമായും കാര്‍ബണ്‍ ആറ്റങ്ങളാല്‍ നിര്‍മിതമാണ്.
ഒരു ഫുട്ബോളിന്‍റെ വയര്‍ ഫ്രെയിം രൂപകല്‍പനയൊന്നു മനസ്സില്‍ ചിന്തിച്ചു നോക്കു. അപ്പോള്‍ ബക്കിബോളിന്‍റെ യഥാര്‍ത്ഥ രൂപം കിട്ടും. ഇതാണ് ഇന്നത്തെ ഗൂഗിളിന്‍റെ ഡൂഡിലിന് വിഷയമായിരിക്കുന്നത്. ബക്കിബോളിന്‍റെ ചരിത്രത്തെക്കുറിച്ച് കൂടുതല്‍ അറിയേണ്ടവര്‍ക്ക് ഗൂഗിള്‍ ഡൂഡിലിലെ ബക്കിബോള്‍ അനിമേഷനില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്. മൌസ് മുകളില്‍ കൊണ്ടു വെയ്ക്കുമ്പോള്‍ തന്നെ കറങ്ങുകയും വലുതാവുകയും ചുരുങ്ങുകയും ചെയ്യുന്ന രീതിയിലാണ് ഗൂഗിള്‍ ബക്കിബോള്‍ ഡൂഡിലിന് രൂപം നല്‍കിയിരിക്കുന്നത്.
ഈ വര്‍ഷം മെയ് മാസത്തിലാണ് തങ്ങളുടെ ഔദ്യോഗിക ലോഗോയ്ക്ക് പകരം പ്ലേയബബിള്‍ ഗൂഗിള്‍ ഡൂഡില്‍ എന്ന ആശയം ഗൂഗിള്‍ ആദ്യമായി അവതരിപ്പിച്ചത്. പാക് മാന്‍ ഗെയിമുകളുടെ മുപ്പതാം വാര്‍ഷികത്തൊടനുബന്ധിച്ചായിരുന്നു ഇത്. പിന്നീട് പാക് മാന്‍ ഗൂഗിള്‍ ഹോം പേജില്‍ സ്ഥിരസാന്നിധ്യമാവുകയും ചെയ്തിരുന്നു.