ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » ട്വിറ്റര്‍ അംഗങ്ങള്‍ 145 ദശലക്ഷം! (Twitter tops 145 million registered users: CEO)
Bookmark and Share Feedback Print
 
ലോകത്തിലെ ഏറ്റവും വലിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ 145 ദശലക്ഷം റെജിസ്റ്റേര്‍ഡ് ഉപയോക്താക്കളുണ്ടെന്ന് സൈറ്റ് നിര്‍മ്മാതാവ് ഇവാന്‍ വില്യംസ് പറഞ്ഞു. ഇവരില്‍ മിക്കവരും മൊബൈല്‍ വഴിയാണ് ട്വിറ്റര്‍ ഉപയോഗിക്കുന്നതെന്നും അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് പുതിയ കണക്കുകള്‍ തന്റെ ഔദ്യോഗിക ബ്ലോഗിലൂടെ വില്യംസ് വെളിപ്പെടുത്തിയത്. ട്വിറ്ററുമായി ബന്ധപ്പെട്ട് ഏകദേശം മൂന്ന് ലക്ഷത്തോളം തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ തുടങ്ങിയ സേവനങ്ങളിലൂടെ കൂടുതല്‍ വരിക്കാരെ ലഭിച്ചതായും ഇതിലൂടെ കമ്പനിയുടെ ബിസിനസ് വര്‍ധിച്ചതായും വില്യംസ് വ്യക്തമാക്കി.

ത്രീജി, സ്മാര്‍ട്ട് ഫോണ്‍ സേവനങ്ങള്‍ വര്‍ധിച്ചതോടെ മൊബൈല്‍ വഴിയുള്ള ട്വിറ്റര്‍ ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ഇതുവരെ ട്വിറ്റര്‍ മൊബൈല്‍ വരികാര്‍ 62 ശതമാനം കണ്ട് വര്‍ധിച്ചിട്ടുണ്ട്. പുതിയ അംഗങ്ങളില്‍ മിക്കവരും മൊബൈലിലൂടെയാണ് അക്കൌണ്ട് തുറക്കുന്നത്. ട്വിറ്റര്‍ ഉപയോക്താക്കളില്‍ 46 ശതമാനം പേര്‍ സ്ഥിരമായി മൊബൈല്‍ നെറ്റ് ഉപയോഗിക്കുന്നവരാണ്.

മുന്‍‌നിര സ്മാര്‍ട്ട് ഫോണുകളിലൊക്കെ ട്വിറ്റര്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്. ആപ്പിള്‍ സ്മാര്‍ട്ട് ഫോണ്‍ ഐഫോണില്‍ ട്വീറ്റി ആപ്ലിക്കേഷന്‍ ലഭ്യമാണ്. നിലവില്‍ ബ്ലാക്ബെറി, ആന്‍ഡ്രോയിഡ് സെറ്റുകളിലെല്ലാം ട്വിറ്റര്‍ ആപ്ലിക്കേഷനുകള്‍ ഉണ്ട്. ഉപയോക്താക്കളില്‍ 78 ശതമാനം പേരും ട്വിറ്റര്‍ ഡോട്ട് കോം സൈറ്റ് ഉപയോഗിക്കുമ്പോള്‍ 14 ശതമാനം പേര്‍ ട്വിറ്ററിന്റെ മൊബൈല്‍ സൈറ്റും ഉപയോഗിക്കുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍