ശ്രീനഗര്‍, വെള്ളി, 3 സെപ്റ്റംബര്‍ 2010( 12:30 IST )
PRO
PRO
ജമ്മു-കശ്മീരില്‍ എന്നും പോരാട്ടമാണ്. ഭീകരവാദവും, തീവ്രവാദവും, സംഘര്‍ഷവും പോരാട്ടങ്ങളും നിറഞ്ഞ കശ്മീരില്‍ ശാന്തിയും സമാധാനവും പുലര്‍ന്ന ദിനങ്ങളില്ല. പോരാട്ടം ശക്തമാക്കാനായി ഇവിടത്തുക്കാര്‍ സാങ്കേതിക സേവനങ്ങളും ഉപയോഗിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. സംഘര്‍ഷം ശക്തമായതോടെ നേരത്തെ സര്‍ക്കാര്‍ ഇവിടെ എം എം എസ്, ജി എസ് എം സര്‍വീസ് നിര്‍ത്തലാക്കിയിരുന്നു.
ഇവിടത്തെ ഓരോ പോരാളിയും സെല്‍ഫോണ്‍, കമ്പ്യൂട്ടര്‍ സഹായത്തോടെ വീഡിയോകളും സന്ദേശങ്ങളും നെറ്റ് വഴി പ്രചരിപ്പിക്കുന്നത് വര്‍ധിച്ചിട്ടുണ്ടെന്നണ് റിപ്പോര്‍ട്ട്. കശ്മീരിലെ ഇരുപത്തിമൂന്നു കാരനായ യുവാവ് അടുത്തിടെ യൂട്യൂബില്‍ ‘ഒപ്പ്രസ്ഡ്കശ്മീര്‍1’ എന്നൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇവിടത്തെ പ്രക്ഷോഭങ്ങളും അതിന്റെ പിന്നിലെ വസ്തുകള്‍ വ്യക്തമാക്കുന്ന ഇത്തരം വീഡിയോകളും സന്ദേശങ്ങളുമാണ് പോസ്റ്റ് ചെയ്യപ്പെടുന്നത്.
ചെറുത്ത് നില്‍പ്പ് പോരാളികള്‍ സോഷ്യല്‍ നേറ്റ്വര്‍ക്ക് സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നി സേവനങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണെന്ന് ജമ്മു നിവാസികള്‍ പറയുന്നു. ഇവിടത്തെ ചെറുത്ത് നില്‍പ്പ് സംബന്ധിച്ച വീഡിയോകളും ചിത്രങ്ങളും ഉള്‍പ്പെടുത്തി ‘ട്രൈ നോട്ട് ടു ക്രൈ, ലിറ്റില്‍ വണ്‍’ എന്നൊരു ആല്‍ബം തന്നെ പുറത്തിറക്കുന്നുണ്ട്.
PRO
PRO
കശ്മീരികളുടെ ശബ്ദം കൂടുതല്‍ ജനങ്ങളിലെത്തിക്കാന്‍ ഏറ്റവും മികച്ച വഴി സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളാണ്. ഇത്തരം സൈറ്റുകളില്‍ വീഡിയോകളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യുന്നതോടെ നിരധി പേരുടെ പ്രതികരണങ്ങളും ലഭിക്കും. ഇതിലൂടെ തങ്ങള്‍ക്ക് അനുകൂലമായ വലിയ സംഘത്തെ സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കശ്മീര്‍ പോരാളികള്‍.
കശ്മീരിലെ 40,000 പേര്‍ സ്ഥിരമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബേകാര്‍ ജമാഹത്ത് എന്ന ഫേസ്ബുക്ക് പേജിനെ നിരവധി കശ്മീര്‍ നെറ്റ് ഉപയോക്താക്കള്‍ പിന്തുടരുന്നുണ്ട്. ഇത്തരത്തില്‍ ഒരു ഗ്രൂപ്പ് നേരത്തെ തന്നെ ഉണ്ടായിരുന്നു, ഇത് ഹാക്ക് ചെയ്യപ്പെടുകയും പിന്നീട് വീണ്ടും പുനര്‍ നിര്‍മ്മിക്കുകയായിരുന്നു.
കശ്മീരി വിപ്ലവ ഗാനങ്ങളും ലേഖനങ്ങളും പോസ്റ്റ് ചെയ്യുന്നതിനോടൊപ്പം കര്‍ഫ്യൂ സമയത്ത് തെരുവുകളില്‍ സൈന്യവും പൊലീസും അഴിഞ്ഞാടുന്ന വീഡിയോകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കശ്മീരിലെ യഥാര്‍ഥ മുഖം പുറം ലോകത്തെ അറിയിക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരം പച്ചയായ വീഡിയോകള്‍ പ്രസിദ്ധീകരിക്കുന്നതെന്നും ഇവര്‍ പറയുന്നു.