ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » മൊബൈല്‍ ഡേറ്റിംഗിലെ ആസ്വാദനം (Mobile Dating Getting Highly Popular: Survey)
Bookmark and Share Feedback Print
 
PRO
PRO
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഡേറ്റിംഗ് നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. മിക്ക രാജ്യങ്ങളിലും സ്മാര്‍ട്ട് ഫോണ്‍, നെറ്റ്, ത്രീജി സേവനങ്ങള്‍ വ്യാപകമായതോടെ മൊബൈല്‍ വഴി ഓണ്‍ലൈനില്‍ ഇണകളെ തേടുന്നവരുടെ എണ്ണം ഏറെ വര്‍ധിച്ചിട്ടുണ്ട്. സാങ്കേതിക സേവനങ്ങളും കണ്ടെത്തലുകളും വളരുന്നതിനനുസരിച്ച് ഓണ്‍ലൈന്‍ ഡേറ്റിംഗ് ബന്ധങ്ങളും വര്‍ധിച്ചിരിക്കുന്നു.

മൊബൈല്‍ മേഖലയില്‍ ഗവേഷണം നടത്തുന്ന ഗ്രൌണ്ട് ട്രൂത്താണ് ഇത്തരമൊരു സര്‍വെ നടത്തിയത്. ഗ്രൌണ്ട് ട്രൂത്ത് റിപ്പോര്‍ട്ട് പ്രകാരം മൊബൈല്‍ ഡേറ്റിംഗ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം 92 ശതമാനം കണ്ട് വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വേനല്‍ക്കാല അവധികള്‍ക്കാണ് മൊബൈല്‍ ഡേറ്റിംഗ് സൈറ്റുകള്‍ സജീവമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊബൈല്‍ ഡേറ്റിംഗ് സൈറ്റുകള്‍ വന്‍ വിജയത്തിലാണെന്ന് ഫ്ലിര്‍റ്റൊമാറ്റിക് സൈറ്റ് അധികൃതര്‍ പറഞ്ഞു. ഈ സൈറ്റില്‍ അംഗത്വമെടുക്കുന്നവരില്‍ 65 ശതമാനം പേരും മൊബൈല്‍ വഴിയാണ് സേവനം തേടുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാച്ച് ഡോട്ട് കോം, ഇഹാര്‍മണി സൈറ്റുകളൊക്കെ ഈ മേഖലയില്‍ വന്‍ നേട്ടമാണ് കൈവരിക്കുന്നത്.

ഓണ്‍ലൈന്‍ സ്കൂള്‍ നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം മുന്‍‌നിര ഡേറ്റിംഗ് സൈറ്റുകളൊക്കെ വര്‍ഷവും ചുരുങ്ങിയത് ഒരു ബില്യന്‍ ഡോളര്‍ വരുമാനം നേടുന്നുണ്ടെന്നാണ് കണക്ക്. ഇത് അശ്ലീല ഉള്ളടക്കങ്ങളുടെ വില്‍പ്പനയേക്കാള്‍ ഏറെ മുന്നിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അമേരിക്കയിലെ 40 ദശലക്ഷം പേര്‍ ഓണ്‍ലൈനില്‍ ഡേറ്റിംഗ് ചെയ്യുന്നവരാണ്. ഡേറ്റിംഗ് സേവനത്തിനായി ഇവിടത്തുക്കാര്‍ വര്‍ഷവും ശരാശരി 239 ഡോളര്‍ ചെലവഴിക്കുന്നു. അതേസമയം, ഓണ്‍ലൈന്‍ ഡേറ്റിംഗില്‍ ഭൂരിഭാഗം പുരുഷന്മാരും തെറ്റായ വിവരങ്ങളാണ് നല്‍കുന്നത്. വയസ്സ്, ഉയരം, വരുമാനം എല്ലാം തെറ്റായാണ് കാണിക്കുന്നത്. എന്നാല്‍ സ്ത്രീകള്‍ തൂക്കവും ശരീര പ്രകൃതിയും വയസ്സും തെറ്റായി ചേര്‍ക്കുന്നു.

സര്‍വേയില്‍ പങ്കെടുത്ത മൂന്നു സ്ത്രീകളില്‍ ഒരാളെങ്കിലും ഡേറ്റിംഗ് കഴിഞ്ഞ് ആദ്യ കണ്ടുമുട്ടലില്‍ തന്നെ സെക്സ് ആസ്വദിച്ചവരാണെന്നും കണ്ടെത്തി. ഓണ്‍ലൈന്‍ വഴി കണ്ടുമുട്ടുന്നവരില്‍ കുറച്ചു പേര്‍ മാത്രമാണ് കല്യാണം കഴിച്ച് ജീവിക്കുന്നത്. ഡേറ്റിംഗില്‍ ചൈനയാണ് മുന്നില്‍. ചൈനയില്‍ 140 ദശലക്ഷം പേര്‍ ഡേറ്റിംഗ് സേവനം ഉപയോഗിക്കുന്നവരാണ്. ഇന്ത്യയില്‍ 15 ദശലക്ഷം പേരും ഡേറ്റിംഗ് നടത്തുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍