ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » ജനപ്രീതി ഉയരുന്നു; ഒപ്പം ഭീതിയും (Facebook popularity growing but privacy still a worry: Experts)
Bookmark and Share Feedback Print
 
PRO
PRO
ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും വലിയ സൌഹൃദ വലയമെന്ന് അറിയപ്പെടുന്ന ഫേസുബുക്കിന്റെ ജനപ്രീതി ഒരോ ദിവസവും വര്‍ധിച്ചുവരികയാണ്. ഇതോടൊപ്പം ഭീഷണിയുണ്ട്. ജനപ്രീതി വര്‍ധിച്ചതോടെ സുരക്ഷാ ഭീഷണിയും കൂടിയുണ്ട്. എന്നും പുതിയ ഭീഷണികളാണ് ഫേസ്ബുക്കിന് മുന്നിലെത്തുന്നത്. വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ നിരവധി തവണ പരാജയപ്പെട്ട ഫേസ്ബുക്ക് മറ്റു ചില ഭീഷണികളും നേരിടുകയാണ്.

ഫേസ്ബുക്കില്‍ ലഭ്യമായ ഒട്ടുമിക്ക ആപ്ലിക്കേഷനുകളും സുരക്ഷയ്ക്ക് ഭീഷയാണികുന്നുണ്ട്. ഉപയോക്താക്കളുടെ വിവരം ചോര്‍ത്താന്‍ കഴിയുന്നതാണ് ഇത്തരം ആപ്ലിക്കേഷണുകള്‍ എന്ന പരാതിയുണ്ട്. ഫേസ്ബുക്ക് അംഗങ്ങളുടെ വ്യക്തിവിവരങ്ങള്‍ നിരവധി തവണ തട്ടിയെടുത്ത് നെറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.

പരാതികളെ തുടര്‍ന്ന് നിരവധി തവണ ഫേസ്ബുക്ക് നെറ്റ് സുരക്ഷ ശക്തമാക്കിയിരുന്നു. വീഡിയോ, വിര്‍ച്വല്‍ കാര്‍ഡുകള്‍ തുടങ്ങി ഡിജിറ്റല്‍ കന്റന്റുകള്‍ പങ്കുവയ്ക്കുന്നതിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തി. മുന്നാംകിട പാര്‍ട്ടികള്‍ ഫേസ്ബുക്ക് അംഗങ്ങളുടെ വ്യക്തിവിവരങ്ങള്‍ ഹാക്കിംഗിലൂടെ തട്ടിയെടുത്ത് സ്വകര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതാണ് ഏറെ പ്രശ്നങ്ങള്‍ക്ക് കാരണമായത്.

ഫേസ്ബുക്ക് അംഗങ്ങളുടെ വിവിധ ഉള്ളടക്കങ്ങള്‍ പങ്കുവയ്ക്കുന്നതിനായുള്ള സേവനം തുടങ്ങിയത് ഡിസംബറിലാണ്. തുടക്കത്തില്‍ സുരക്ഷ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നുവന്നെങ്കിലും ഫേസ്ബുക്ക് കൂടുതല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി സുരക്ഷ ശക്തമാക്കുകയായിരുന്നു.

ഫേസ്ബുക്ക് അംഗങ്ങളുടെ പ്രൊഫൈല്‍ പേജുകളിലെ വിവരങ്ങള്‍ മൂന്നാം കിട പാര്‍ട്ടികള്‍ക്കും ഓണ്‍ലൈന്‍ പരസ്യ കമ്പനികള്‍ക്കും തട്ടിയെടുക്കാന്‍ എളുപ്പമായിരുന്നു. സുഹൃത്തുക്കളുടെ സ്ക്രാപ്പുകളും ഡിജിറ്റല്‍ കാര്‍ഡുകളും എല്ലാവര്‍ക്കും കാണാനാകും. വ്യക്തിസുരക്ഷയ്ക്ക് വേണ്ട ചില സാങ്കേതിക വിദ്യകള്‍ ഫേസ്ബുക്ക് നടപ്പിലാക്കിയെങ്കിലും ഒന്നും പൂര്‍ണതയിലെത്തിയിട്ടില്ല.

അടുത്തിടെയുണ്ടായ നിരവധി ആക്രമണങ്ങളെ തുടര്‍ന്ന് സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ വ്യക്തിവിവരങ്ങളും ഉള്ളടക്കങ്ങളും ബ്ലോക്ക് ചെയ്യാനുള്ള അവസരം ലഭ്യമാണ്. എവരിവണ്‍, ഒണ്‍ലി ഫ്രണ്ട്സ്, കസ്റ്റം എന്നീ മൂന്ന് രീതിയിലാണ് സുരക്ഷ സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. പുതിയ സുരക്ഷാസംവിധാനം മൂന്നാംകിട പാര്‍ട്ടികളെ തടയുമെന്നാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍