സൌഹൃദലോകം എന്നും ജനപ്രിയം

സാന്‍ഫ്രാന്‍സിസ്കോ| WEBDUNIA|
PRO
PRO
വേഗതയുടെ ആധുനിക ലോകത്ത് നേരിട്ടുള്ള സൌഹൃദത്തിനും സ്നേഹത്തിനും തീരെ വിലയില്ലാതായിരിക്കുന്നു. പരസ്പരം കാണുന്നതും സംസാരിക്കുന്നതും അപൂര്‍വ്വം. ആര്‍ക്കും ഒന്നിനും സമയമില്ല. ഇത്തരമൊരു അവസരം ഏറ്റവും കൂടുതല്‍ മുതലാക്കിയത് സാങ്കേതിക ലോകമാണ്.

മനുഷ്യന്റെ സന്തോഷവും സങ്കടങ്ങളും പങ്കുവയ്ക്കാന്‍ ലോകത്തെ വിവിധ കോണുകളില്‍ നിന്ന് സുഹൃത്തുക്കളെ സംഘടിപ്പിക്കുന്നതില്‍ ഓണ്‍ലൈന്‍ ലോകം വിജയിച്ചു. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളും ചാറ്റിംഗ് പ്ലാറ്റ്ഫോമുകളും ഓണ്‍ലൈന്‍ സൌഹൃദ ലോകം കെട്ടിപ്പടുക്കുന്നതിന് വലിയ സേവനമാണ് നല്‍കുന്നത്.

അതെ, ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കും ഈ മേഖലയില്‍ ഏറെ മുന്നേറി കഴിഞ്ഞു. വിവാദങ്ങളും സുരക്ഷാ പ്രശ്നങ്ങളും ചെറിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും സന്ദര്‍ശകരെ നേടുന്നതില്‍ ഫേസ്ബുക്ക് ഒന്നാമനാണ്. അടുത്തിടെ ഗൂഗിള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ളത് ഫേസ്ബുക്കിനാണ്.

ഓണ്‍ലൈനിലെ സൌഹൃദ ലോകമായ ഫേസ്ബുക്കില്‍ മാസവും 540 ദശലക്ഷം പേരാണ് സന്ദര്‍ശനം നടത്തുന്നത്. ഇത് മൊത്തം നെറ്റ് ഉപയോക്താക്കളെക്കാളും 35 ശതമാനം അധികമാണെന്നാണ് ഗൂഗിള്‍ ആഡ് പ്ലാനര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നെറ്റ് ഉപയോക്താക്കള്‍ മാസത്തില്‍ ഏകദേശം 570 ബില്യന്‍ ഫേസ്ബുക്ക് പേജുകള്‍ സന്ദര്‍ശിക്കുന്നു. സന്ദര്‍ശകരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള യാഹൂവിനെക്കാള്‍ എട്ടിരട്ടിയാണിത്. യാഹൂവില്‍ മാസത്തില്‍ 490 ദശലക്ഷം പേര്‍ സന്ദര്‍ശനം നടത്തുന്നു.

ഇതിനിടെ സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന് നിരവധി അംഗങ്ങള്‍ ഫേസ്ബുക്ക് വിട്ടുപോകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിവിധ വിവാദങ്ങളെ തുടര്‍ന്ന് പാകിസ്ഥാന്‍, ബംഗ്ലാദേശ്, ചൈന എന്നിവിടങ്ങളില്‍ ഫേസ്ബുക്ക് വിലക്കിലാണ്. ഫേസ്ബുക്ക് ഒട്ടനവധി തവണ സുരക്ഷാ സംവിധാനങ്ങള്‍ പുതുക്കിപണിതെങ്കിലും ഉപയോക്താക്കള്‍ സംതൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :