ഓണ്‍ലൈന്‍ ശക്തിപ്രകടനത്തിന് ഒരു സഖ്യം

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
ലോകത്തിലെ ഏറ്റവും വലിയ സെല്‍‌ഫോണ്‍ നിര്‍മാതാക്കളായ നോകിയയും ഇന്‍റര്‍നെറ്റ് ഭീമന്‍ യാഹുവും പുതിയ സഖ്യത്തിലേര്‍പ്പെട്ടു. തങ്ങളുടെ ഓണ്‍‌ലൈന്‍ സേവന പ്ലാറ്റ്‌ഫോം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇരു കമ്പനികളും തന്ത്രപ്രധാനമായ കരാറിലേര്‍പ്പെട്ടിരിക്കുന്നത്.

പുതിയ സഹകരണത്തിന്‍റെ അടിസ്ഥാനത്തില്‍ ഇ-മെയില്‍, ഇന്‍സ്റ്റന്‍റ് മെസേജിംഗ്‍, മാപ്പുകള്‍, നാവിഗേഷന്‍ സേവനങ്ങള്‍ തുടങ്ങിയവയിലുള്ള മികവ് ഇരു കമ്പനികളും പരസ്പരം പ്രയോജനപ്പെടുത്തും. യാഹുവിന്‍റെ മാപ്പുകളും നാവിഗേഷന്‍ സേവനങ്ങളും ഇന്‍റഗ്രേറ്റിംഗ് ഒവി മാപ്പുകളും ആഗോളതലത്തില്‍ വിതരണം ചെയ്യാനുള്ള അധികാരം നോകിയയ്ക്കായിരിക്കും.

അതേസമയം നോകിയയുടെ ഒവി മെയില്‍, ഒവി ചാറ്റ് സേവനങ്ങള്‍ തുടങ്ങിയവ യാഹു ആയിരിക്കും വിതരണം ചെയ്യുക. ഇരു കമ്പനികളും സംയുക്തമായി നല്‍കുന്ന “സെലക്‍റ്റ്” എന്ന സേവനം 2011 മുതല്‍ ആഗോള തലത്തില്‍ ലഭ്യമാകുമെന്ന് പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :