ബോംബുണ്ടാക്കാന്‍ സഹായിച്ചത് ഗൂഗിള്‍!

പനാജി| WEBDUNIA|
PRO
PRO
തന്നെ ബോംബുണ്ടാക്കാന്‍ സഹായിച്ചത് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളാണെന്ന് ഗോവാ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ധനഞ്ജയ് അഷ്തേക്കര്‍ പറഞ്ഞു. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ വഴിയാണ് ബോംബുണ്ടാക്കാന്‍ ആവശ്യമായ എല്ലാ വിവരങ്ങളും ശേഖരിച്ചത്. ബോംബിന്റെ സര്‍ക്യൂട്ട് ഡയഗ്രം വിവരങ്ങള്‍ ഗൂഗിള്‍ സെര്‍ച്ച് സഹായത്തോടെ നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തുവെന്നും പ്രതി വ്യക്തമാക്കി.

കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗൂഗിള്‍ സെര്‍ച്ചിംഗിലൂടെ കണ്ടെത്തിയ സര്‍ക്യൂട്ട് ഡയഗ്രം ഉപയോഗിച്ചാണ് ഐഇഡി നിര്‍മിച്ചതെന്നും പ്രതികള്‍ പറഞ്ഞു. സ്ഫോടനത്തിന് സാങ്കേതിക സഹായം നല്‍കിയത് എന്‍ജിനീയറിങ് വിദ്യാര്‍ഥി ധനഞ്ജയ് അഷ്തേക്കറാണെന്ന് വ്യക്തമാക്കുന്ന കുറ്റപത്രം ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനുപയോഗിച്ച ഉപകരണങ്ങളും മറ്റും എന്‍ ഐ എ സംഘം അഷ്‌തേക്കറുടെ താമസസ്ഥലത്തു നിന്ന് കണ്ടെടുത്തിരുന്നു.

2009ല്‍ ദീപാവലി രാത്രിയില്‍ ഗോവയില്‍ അഞ്ചിടത്ത് സ്ഫോടനം നടത്താനാണ് സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകര്‍ പദ്ധതിയിട്ടത്. സ്ഫോടന കേസില്‍ ആകെ പതിനൊന്നു പ്രതികളുണ്ട്. സ്ഫോടനത്തില്‍ രണ്ടു സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. സ്കൂട്ടറില്‍ ബോംബ് സ്ഥാപിക്കുന്നതിനിടെയാണു സ്ഫോടനമുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :