കമ്പ്യൂട്ടറും ട്വിറ്ററും പിന്നെ, ലാലുജിയും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം സോഷ്യല്‍ മീഡിയകളിലും മൈക്രോബ്ലോഗിംഗ് സൈറ്റുകളിലും സജീവമാണ്. പ്രശംസകളിലും അതിലേറെ വിവാദങ്ങളിലും കൊണ്ട് ചെന്നെത്തിക്കുന്ന ബ്ലോഗിംഗും ട്വീറ്റിംഗും പരീക്ഷിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ വര്‍ധിച്ചുവരികയാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്ത് തന്നെ ഇതിന് വന്‍ പ്രാധാന്യമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. സര്‍ക്കാറിന്റെ, അല്ലെങ്കില്‍ പുതിയ പ്രസ്താവനകള്‍ എല്ലാം പത്രക്കുറിപ്പ് ഇറക്കുന്നതിന് മുമ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നത് പുതിയ ട്രന്റായി മാറി കഴിഞ്ഞു.

അതെ, ഇന്ത്യയുടെ എക്കാലത്തേയും മികച്ച റെയില്‍‌വെ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാഥവ് എന്ന ലാലുജിയും ഓണ്‍ലൈന്‍ ലോകത്തേക്ക് വരികയാണ്. യു പി എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍‌വലിച്ചതോടെ ലാലുവിന്റെ സ്ഥാനവും അംഗീകാരങ്ങളും നഷ്ടപ്പെട്ടു. ലാലുജിയുടെ പ്രസ്താവനകള്‍ക്കും വിലയില്ലാതായി. ഇങ്ങനെയിരിക്കെയാണ് ഇനി ഓണ്‍ലൈന്‍ ലോകം കൂടി ഒന്നു പരീക്ഷിക്കാമെന്ന് ലാലുജി തീരുമാനിച്ചിരിക്കുന്നത്.

പക്ഷെ, പെട്ടെന്ന് ഓണ്‍ലൈന്‍ ലോകത്തെത്താന്‍ ലാലുജിക്കാകില്ല. കാരണം കമ്പ്യൂട്ടര്‍ ജ്ഞാനം കുറവാണ്. ഇപ്പോള്‍ മക്കളുടെ സഹായത്തോടെ കമ്പ്യൂട്ടര്‍ പഠിക്കാനുള്ള ഒരുക്കത്തിലാണ് ലാലു. കമ്പ്യൂട്ടര്‍ പ്രവര്‍ത്തനങ്ങള്‍, ഇന്റര്‍നെറ്റ് ബ്രൌസിംഗ് എന്നിവയെല്ലാം പഠിച്ചുക്കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ സഹായത്തോടെ കമ്പ്യൂട്ടര്‍ ലോകത്തെ ഓരോന്നും പഠിക്കുമെന്ന് ആര്‍ ജെ ഡി നേതാവ് പറഞ്ഞു. അതെ, ഇനി ലാലുജിയുടെ ട്വീറ്റും വാര്‍ത്തകളില്‍ ഇടം നേടുമെന്ന് കരുതാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :