വിമാനദുരന്തം: ഇനി ട്വീറ്റിംഗിന് ഹര്‍ഷിനിയില്ല!

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
രാജ്യം മാംഗ്ലൂര്‍ വിമാനദുരന്തത്തില്‍ തേങ്ങുകയാണ്. സോഷ്യല്‍ മീഡിയകളിലും ഓണ്‍ലൈന്‍ ന്യൂസ് സൈറ്റുകളിലും വന്നുക്കൊണ്ടിരിക്കുന്ന ഓരോ വാര്‍ത്തകളിലും സന്ദേശങ്ങളിലും ദുഃഖങ്ങള്‍ മാത്രമാണ് നിറഞ്ഞുനില്‍ക്കുന്നത്. ദുരന്തം നടന്ന് നിമിഷങ്ങള്‍ക്കം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് ആ‍യിരക്കണക്കിന് ട്വീറ്റുകളാണ്. സാധാരണക്കാര്‍ മുതല്‍ സച്ചിന്‍, ശശി തരൂര്‍ തുടങ്ങീ പ്രമുഖരൊക്കെ ദുരന്ത ദുഃഖത്തില്‍ പങ്കു ചേര്‍ന്നു. എല്ലാവര്‍ക്കും ട്വീറ്റ് ചെയ്യാനുണ്ടായിരുന്നത് വേദനയുടെ വാക്കുകള്‍ മാത്രം.

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി സാധാരണക്കാരുടെ സ്വപനങ്ങളാണ് ദുരന്തത്തില്‍ എരിഞ്ഞമര്‍ന്നത്. അവരുടെ കുടുംബങ്ങളുടെ ദുഃഖം താങ്ങാവുന്നതിലും അപ്പുറമാണ്. ഇത്തരം സന്ദേശങ്ങള്‍ കൊണ്ട് ട്വിറ്റര്‍ പേജുകള്‍ നിറഞ്ഞു. യാത്രയാകുന്നതിന് തൊട്ടുമുമ്പ് പോലും ട്വീറ്റ് ചെയ്തവരുണ്ട്. പതിനേഴുകാരിയായ ഹര്‍ഷിനി പൂഞ്ച യാത്രത്തിരിക്കുന്നതിന് തൊട്ടു മുമ്പ് ചെയ്ത ട്വീറ്റ് വീണ്ടും വായിക്കുമ്പോള്‍ സങ്കടം സഹിക്കാനാകുന്നില്ല.

വിമാനദുരന്തം സംബന്ധിച്ചുള്ള ഏറ്റവും സങ്കടകരമായ ട്വീറ്റും ഇത് തന്നെയാണ്... എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 812 വിമാനത്തില്‍ ദുബായില്‍ നിന്ന് യാത്രയാകുന്നതിന്റെ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മൊബൈല്‍ വഴി ട്വീറ്റ് ചെയ്ത ഹര്‍ഷിനി പൂജയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു, ‘അറ്റ് ദി എയര്‍പോര്‍ട്ട് ആന്‍ഡ് ബ്ലാ... ഒണ്‍ലി തിങ്ക് റ്റു ലുക് ഫോര്‍വാര്‍ഡ് റ്റു ഈസ് ദി റെയിന്‍...’, ''ഞാനിപ്പോള്‍ ദുബായവിമാനത്താവളത്തിലാണ്. ഉറ്റുനോക്കുന്നതമഴയമാത്രം''... നിരവധി പ്രതീക്ഷകളുമായി നാട്ടിലേക്കു തിരിച്ച ഹര്‍ഷിനിയുടെ അവസാന ട്വീറ്റും ഇതായിരുന്നു.

അടുത്ത പേജില്‍, ദുരന്ത ദുഃഖത്തില്‍ പങ്കുചേരാന്‍ സച്ചിനും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :