മൊബൈല്‍ നെറ്റ് ഉപയോഗിക്കരുത്!

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
ചൈനയ്ക്ക് പിന്നാലെ പാകിസ്ഥാനിലും സാങ്കേതിക ലോകത്തെ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. ഇതിന്റെ തുടക്കമെന്നോണം നിരവധി നിയന്ത്രണങ്ങള്‍ പാക് സര്‍ക്കാര്‍ നടപ്പിലാക്കി കഴിഞ്ഞു. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക്, വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബ് എന്നീ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ മൊബൈല്‍ വഴിയുള്ള നെറ്റ് ഉപയോഗവും പാകിസ്ഥാനില്‍ തടഞ്ഞിരിക്കുകയാണ്.

നെറ്റ് സേവനം ലഭ്യമായ സ്മാര്‍ട്ട് ഫോണുകള്‍ വ്യാപകമായതോടെ പാകിസ്ഥാനില്‍ മതാചാരങ്ങള്‍ക്ക് എതിരായതും അശ്ലീല ഉള്ളടക്കങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് വര്‍ധിച്ചിട്ടുണ്ട്. യുവാക്കളെ വഴിത്തെറ്റിക്കുന്ന മൊബൈല്‍ നെറ്റ് സേവനം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വതന്ത്ര ഓണ്‍ലൈന്‍ വിശ്വവിജ്ഞാനകോശമായ വിക്കിപ്പീഡിയയും യാഹൂവിന്റെ ഫോട്ടോ ഷെയറിംഗ് സൈറ്റായ ഫ്‌ളിക്കറും ഉപയോഗിക്കുന്നത് നിയന്ത്രിക്കും. നേരത്തെ ആക്ഷേപാര്‍ഹമായ വീഡിയോ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ നെറ്റ് ലോകത്തെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബിനും പാകിസ്ഥാനില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഫേസ്ബുക്കിന് ഈ മാസം 31 വരെ വിലക്ക് ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് യൂട്യൂബും നിര്‍ത്തലാക്കിയിരിക്കുന്നത്.

പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിയാണ് ( പി ടി എ) ഗൂഗിളിന്റെ കീഴിയില്‍ പ്രവര്‍ത്തിക്കുന്ന യൂട്യൂബ് നിരോധിച്ചതായി അറിയിച്ചത്. ആക്ഷേപാര്‍ഹമായ വീഡിയോ ഉള്‍പ്പെടുത്തിയതിനാണ് യൂട്യൂബിന് ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസയം, എന്തു തരത്തിലുള്ള ആക്ഷേപ വീഡിയോയാണ് യൂട്യൂബിലുള്ളതെന്ന് വ്യക്തമാക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ല.

പാകിസ്ഥാനില്‍ നെറ്റ് സേവനം നല്‍കുന്ന ടെലികോം സേവനദാതാക്കളുമായി ചേര്‍ന്നാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം നെറ്റ് ഉപയോക്താക്കള്‍ക്ക് ആര്‍ക്കും തന്നെ യൂട്യൂബ് സേവനം ലഭ്യമായിട്ടില്ല.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ രേഖാചിത്രമത്സരം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ലാഹോര്‍ ഹൈക്കോടതിയാണ് ഫെയ്സ്ബുക്ക് തടയാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. ചൊവ്വാഴ്ച തന്നെ ഫെയ്‌സ്ബുക്കിലെ വിവാദമായ പേജിന്റെ ലിങ്ക് തടയാന്‍ ഇന്റര്‍നെറ്റ് വിതരണക്കാരോട് നിര്‍ദേശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദേശകാര്യമന്ത്രാലയത്തോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :