സൂക്ഷിക്കുക... ‘സെക്സിയസ്റ്റ് വീഡിയോ എവര്‍’

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളുടെ പ്രചാരം ഗണ്യമായി ഉയര്‍ന്നതോടെ മാള്‍വയര്‍, വൈറസ ആക്രമണങ്ങളും വര്‍ധിച്ചിട്ടുണ്ട്. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക് കേന്ദ്രീകരിച്ചാണ് മിക്ക മാള്‍വറുകളും പ്രവര്‍ത്തിക്കുന്നത്. ദിവസവും പുതിയ ആക്രമണകാരികളെയാണ് ഫേസ്ബുക്ക് ഉപയോക്താക്കള്‍ നേരിട്ടുക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പുതിയൊരു മാള്‍വയര്‍ കൂടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘സെക്സിയസ്റ്റ് വീഡിയോ എവര്‍’ എന്ന പേരിലാണ് മാള്‍വയറ് പുറത്തിറങ്ങിയിരിക്കുന്നത്. ഇത്തരം ലിങ്കുകള്‍ കാണുന്ന പക്ഷം ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍‌കിട നെറ്റ്ശൃംഖലകള്‍ തന്നെ തകര്‍ത്തേക്കുമെന്നാണ് നെറ്റ് വിദഗ്ധര്‍ നല്‍കുന്ന സൂചന. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ വൈറസ് കമ്പ്യൂട്ടറുകളില്‍ സ്ഥാനമുറപ്പിച്ച് പ്രവര്‍ത്തനം തുടങ്ങും.

അതേസമയം, സെക്സിയസ്റ്റ് വീഡിയോ എവര്‍ നിരവധി കമ്പ്യൂട്ടറുകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ആയിരക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളെ ഈ വൈറസ് ആക്രമിച്ചു. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇങ്ങനെ വായിക്കാനാകും, നിങ്ങള്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച സെക്സിയസ്റ്റ് വീഡിയോയാണിത്. കാന്‍ഡിഡ് ക്യമറാ പ്രാങ്ക് എന്നാണ് ഈ വീഡിയോക്ക് തലക്കെട്ട് നല്‍കിയിരിക്കുന്നത്.
PRO
PRO


ഇത്തരം തലക്കെട്ടുകളില്‍ വീഴുന്ന നെറ്റ് ഉപയോക്താക്കള്‍ വീഡിയോ ഡൌണ്‍ലോഡ് ചെയ്യുന്നു, കൂടെ വൈറസുകളെയും സ്വീകരിക്കുന്നു. ഇത്തരം ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതോടെ ഇന്റര്‍നെറ്റ് എക്സ്പ്ലോററിലെ ടൂള്‍ ബാറില്‍ അഡ്‌വെയര്‍ ഹോട്ട് ബാര്‍ പ്രത്യക്ഷപ്പെടും. സെക്സിയസ്റ്റ് വീഡിയോ എവര്‍ വീഡിയോയുടെ ലിങ്ക് ഫേസ്ബുക്കില്‍ നിരവധി സ്ഥലങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും നെറ്റ് ഉപയോക്താക്കള്‍ സൂക്ഷിക്കണമെന്നും സെക്യൂരിറ്റി സോഫ്റ്റ്വയര്‍ നിര്‍മ്മാതാവ് ഗ്രാം ക്ലൂലി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :