ചാറ്റിംഗ് രാത്രിയിലെ സെക്സ് റൂമുകള്‍

WEBDUNIA|
PRO
PRO
സന്ധ്യ മയങ്ങിക്കഴിഞ്ഞാല്‍ ഈ റൂമുകളെല്ലാം സജീവമാകും. ആട്ടവും പാട്ടും അശ്ലീലവും മദ്യവും തെറിവിളിയുമായി കൂത്താടാന്‍ നിരവധി പേര്‍ ഇവിടെയെത്തും. രാത്രിയുടെ ഇരുട്ടിന് കട്ടികൂടുന്നതോടെ തെറിവിളികളും അശ്ലീലവും വര്‍ധിച്ചുകൊണ്ടേയിരിക്കും. രാത്രി വൈകുന്നതോടെ ഇത്തരം മുറികളില്‍ എത്തുന്ന പെണ്‍, ആണ്‍ സുഹൃത്തുക്കളുടെ എണ്ണം പെരുകിക്കൊണ്ടേയിരിക്കും. മിക്ക മുറികളിലും കൂടുതല്‍ ആളുകളെ കയറ്റാന്‍ കഴിയാതെ റൂം നടത്തിപ്പുക്കാര്‍ ബുദ്ധിമുട്ടും...

അതെ, പറഞ്ഞുവരുന്നത് ചാറ്റിംഗ് റൂമുകളെ കുറിച്ചാണ്, രാത്രികളില്‍ സജീവമാകുന്ന തെറിവിളികളുടെ ചാറ്റിംഗ് റൂമുകള്‍. അശ്ലീലമെന്ന മയക്കുമരുന്നിന് അടിപ്പെട്ടവരുടെ കൂത്താട്ടം നേരം പുലരുവോളം അതാത് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചാറ്റിംഗ് റൂമുകളില്‍ തുടരും. കമ്പ്യൂട്ടറുകള്‍ക്ക് മുന്നിലിരുന്ന് രാത്രിയുടെ മറവില്‍ നഗ്നതകള്‍ നെറ്റ് ലോകത്ത് തുറന്നിടും.
PRO
PRO


പോപ്പ് സംഗീതവും സെക്സി നൃത്തങ്ങളും വെബ് കാമിലൂടെ ഒഴുക്കിയെത്തുന്ന രാത്രികള്‍ക്കായി കാത്തിരിക്കുന്നവര്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മിക്ക ചാറ്റിംഗ് മുറികളിലും ഉച്ചത്തില്‍ സംഗീതമുണ്ടാകും. നഗ്ന ചാറ്റിംഗുകള്‍ക്കും തെറിവിളികള്‍ക്കും ഇത്തരം സംഗീതം കൊഴുപ്പേകുമത്രേ.

ഇത്തരം ചാറ്റിംഗ് മുറികളില്‍ കയറുന്നതോടെ ഉടന്‍ സന്ദേശമെത്തും, ‘ആര്‍ യു റിയലി ഹോട്ട്? ഷോ മി!’. അതേ, എല്ലാവര്‍ക്കും വേണ്ടത് ഇതുതന്നെയാണ്. അഭിസംബോധനയ്ക്ക് ശേഷം അടുത്തത് സെക്സ് ചോദ്യങ്ങളായിരിക്കും. ഇതിനെല്ലാം മറുപടി നല്‍കാന്‍ തയ്യാറായാല്‍ നേരം പുലരുന്നത് വരെ ലൈംഗിക ലോകത്ത് കറങ്ങിനടക്കാം.

അടുത്ത പേജില്‍, മൊബൈല്‍ റീചാര്‍ജും നഗ്നതയും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :