ഉപയോക്താക്കളെ ബുദ്ധിമുട്ടിപ്പിച്ച ജിമെയില്‍ പണിമുടക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ ജിമെയില്‍ ഒരിക്കല്‍ കൂടി പണിമുടക്കി. ചൊവ്വാ‍ഴ്ച ജിമെയില്‍ അക്കൌണ്ട് ലോഗിന്‍ ചെയ്യാനെത്തിയവര്‍ക്ക് സേവനം ലഭിച്ചില്ല. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ പ്രശ്നം മണിക്കൂറുകള്‍ കഴിഞ്ഞാണ് പരിഹരിക്കപ്പെട്ടത്. അക്കൌണ്ട് ലോഗിന്‍ ചെയ്യാനെത്തിയവരെ തെറ്റായ സന്ദേശം കാണിച്ച് ജിമെയില്‍ ഭയപ്പെടുത്തി.

വിലപ്പെട്ട നിരവധി വിവരങ്ങളും ഡാറ്റകളും സ്റ്റോര്‍ ചെയ്യുന്ന ജിമെയില്‍ പണിമുടക്കിയതോടെ മിക്കവരും പരിഭ്രാന്തിയിലായി. മിക്കവരുടെയും ഓഫീസ് ജോലികള്‍ മുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഓരോ തവണ ലോഗിന്‍ ചെയ്യുമ്പോഴും സര്‍വര്‍ പ്രശ്നത്തിലാണെന്നും മുപ്പത്ത് സെക്കന്‍ഡിന് ശേഷം വീണ്ടും ശ്രമിക്കുക എന്ന സന്ദേശമാണ് ലഭിച്ചത്.

ഉപയോക്താക്കള്‍ക്ക് നേരിട്ട അസൌകര്യത്തില്‍ മാപ്പുപറയാനും ഇന്റര്‍നെറ്റ് ഭീമന്‍ രംഗത്തെത്തി. ‘സര്‍വര്‍ 502 എറര്‍’ ലോകത്തെ നിരവധി ജിമെയില്‍ ഉപയോക്താക്കളെ മണിക്കൂറുകളോളം ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട് എന്നാല്‍ ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ ശ്രമിക്കാമെന്നും ഗൂഗിള്‍ അധികൃതര്‍ അറിയിച്ചു.

ഇതിനു മുമ്പും ജിമെയില്‍ പണിമുടക്കിയിട്ടുണ്ട്. അതേസമയം, നിലവിലെ പ്രശ്നങ്ങള്‍ പരിഹരിച്ചതായും ഗൂഗിള്‍ അധികൃതര്‍ ഒദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :