അജ്ഞാത, അശ്ലീല അഭിപ്രായങ്ങള്‍ക്ക് നിയന്ത്രണം

ബീജിംഗ്| WEBDUNIA|
PRO
PRO
ഇന്റര്‍നെറ്റ് ലോകത്ത് നിരവധി നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കിയിട്ടുള്ള ചൈനയില്‍ അജ്ഞാതരുടെ അഭിപ്രായങ്ങള്‍ക്ക് വിലക്ക്. രാജ്യത്തെ സൈറ്റുകളില്‍ അജ്ഞാതനായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള അവസരമാണ് നിയന്ത്രിക്കുന്നത്. അജ്ഞാത അഭിപ്രായങ്ങളില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ വര്‍ധിച്ചതോടെയാണ് ചൈനീസ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.

ഓണ്‍ലൈനിലെ അജ്ഞാത അഭിപ്രായങ്ങള്‍ക്ക് പൂര്‍ണതടയിടുമെന്ന് സ്റ്റേറ്റ് കൌണ്‍സില്‍ ഇന്‍ഫൊര്‍മേഷന്‍ ഓഫീസ് അധികൃതര്‍ വ്യക്തമാക്കി. സൈബര്‍ ലോകത്തെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണിതെന്നും അദ്ദേഹം അറിയിച്ചു.

ഇന്റര്‍നെറ്റിലെ ഹാനികരമായ ഉള്ളടക്കങ്ങള്‍ നീക്കുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷമായി ചൈനീസ് സര്‍ക്കാര്‍ ശക്തമായ നിയമനടപടികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ മുന്‍‌നിര വാത്താ സൈറ്റുകളിലും ബിസിനസ് പോര്‍ട്ടലുകളിലും അജ്ഞാത അഭിപ്രായങ്ങള്‍ അനുവദിക്കുന്നത് സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നു.

ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 5,510 പേരെ ചൈനീസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. പുതിയ നെറ്റ് നിയമം നടപ്പിലാക്കിയതിലൂടെ നെറ്റിലെ മൊത്തം അശ്ലീലങ്ങളും നീക്കം ചെയ്യാന്‍ സാധിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :