വെബ്കുറ്റ കൃത്യം: ഇന്ത്യ അഞ്ചാമത്

മുംബൈ| WEBDUNIA|
ആഗോള വിവരസാങ്കേതിക വിദ്യാരംഗത്ത് മികച്ച മുന്നേറ്റമാണ് നടത്തുന്നത്, ഒപ്പം സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തിലും ഇന്ത്യ മുന്നില്‍ തന്നെ. ആഗോളതലത്തിലെ വെബ്, സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം. 2008 മുതല്‍ 2009 വരെയുള്ള കാലയളവിലെ കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് സൈബര്‍ ക്രൈം റാങ്കിംഗ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സൈബര്‍ ക്രൈമില്‍ അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. ചൈന(2), ബ്രസീല്‍(3), ജര്‍മ്മനി(4) എന്നീ സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

ഇന്റര്‍നെറ്റ് സെക്യൂരിറ്റി പ്രൊഡക്ട്സ് നിര്‍മ്മാണ കമ്പനിയായ സിമെന്റകാണ് ഇത്തരമൊരു പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ ഉപയോഗിച്ചുള്ള സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നേരത്തെ ഇ-മെയില്‍ വഴിയായിരുന്നു സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നതെങ്കില്‍ നിലവില്‍ സോഷ്യല്‍ മീഡിയകള്‍ വഴിയാണ് വെബ്ക്രൈം നടക്കുന്നത്.

അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നെറ്റ് കുറ്റകൃത്യ പരാതി പരിഹാര കേന്ദ്രവും സൈബര്‍ ക്രൈം സംബന്ധിച്ച റിപ്പോര്‍ട്ട് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. എഫ് ബി ഐ, ഇന്‍റര്‍നെറ്റ് കുറ്റകൃത്യ പരാതി കേന്ദ്രം എന്നിവരുടെ കണക്കുകള്‍ പ്രകാരം 2008ല്‍ 2,75,284 ഇന്‍റര്‍നെറ്റ് കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2007ല്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാളും ഏറെ മുന്നിലായിരുന്നു 2008ലെ കണക്കുകള്‍.

ഇന്ത്യയിലെ സൈബര്‍ ക്രൈം അമ്പത് ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്. വിവര സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന അമേരിക്കയും സൈബര്‍ കുറ്റകൃത്യങ്ങളുടെ ലിസ്റ്റിലുണ്ട്. ആഗോളതലത്തില്‍ ലഭിച്ച പരാതിയുടെ 0.36 ശതമാനം ഇന്ത്യയില്‍ നിന്നാണ് ലഭിച്ചിരിക്കുന്നത്. അശ്ലീല സൈറ്റുകള്‍ സംബന്ധിച്ച പരാതികളും, കമ്പ്യൂട്ടര്‍ ശൃംഖല വഴിയുള്ള നുഴഞ്ഞു കയറ്റങ്ങളുമൊക്കെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :