ലോകത്ത് യന്ത്രമനുഷ്യര്‍ 8.6 ദശലക്ഷം

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified ചൊവ്വ, 20 ഏപ്രില്‍ 2010 (13:29 IST)
അടുത്ത നുറ്റാണ്ടുകള്‍ യന്ത്രമനുഷ്യരുടേതായിരിക്കുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ ആവശ്യമായ എല്ലാ സേവനങ്ങളും ചെയ്തുതരാന്‍ റോബോട്ടുകള്‍ക്ക് സാധിക്കുമെന്ന് സാങ്കേതിക വിദഗ്ധര്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. വിവിധ സേവനങ്ങള്‍ക്കായി റോബോട്ടുകളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും തുടരുകയാണ്.

യുദ്ധങ്ങള്‍ക്കും സാങ്കേതിക കണ്ടെത്തലുകള്‍ക്കും യന്ത്രമനുഷ്യരുടെ സേവനം ഉപയോഗപ്പെടുത്താനാകും. എന്തായാലും, ലോകത്ത് യന്ത്രമനുഷ്യരുടെ എണ്ണം വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനം ലഭ്യമായ കണക്കുകള്‍ പ്രകാരം ഭൂമിയില്‍ 8.6 ദശലക്ഷം യന്ത്രമനുഷ്യരുണ്ടെന്നാണ് റിപ്പോര്‍ട്ട്. വേള്‍ഡ് റോബോട്ടിക്സാണ് യന്ത്രമനുഷ്യരുടെ എണ്ണം സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലോകത്തെ മൊത്തം 8.6 ദശലക്ഷം യന്ത്രമനുഷ്യരില്‍ 1.3 ദശലക്ഷം റോബോട്ടുകള്‍ വ്യാവസായ മേഖലയിലാണ് ജോലി ചെയ്യുന്നത്. 7.3 ദശലക്ഷം റോബോട്ടുകള്‍ മറ്റു സേവനമേഖലകളിലും പ്രവര്‍ത്തിക്കുന്നു. അതേസമയം, വ്യാവസായിക മേഖലയില്‍ റോബോട്ടുകളുടെ എണ്ണത്തില്‍ വലിയ മുന്നേറ്റം പ്രകടമല്ല. 2012 അവസാനത്തില്‍ റോബോട്ടുകളുടെ എണ്ണം 130 ലക്ഷം കവിയുമെന്നാണ് കണക്കാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :