വിലകുറഞ്ഞ ഫോണിറക്കാന്‍ മൈക്രോസോഫ്റ്റ്

ബാംഗ്ലൂര്‍| WEBDUNIA|
ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്വര്‍ നിര്‍മ്മാണ കമ്പനിയായ മൈക്രോസോഫ്റ്റ് വിലകുറഞ്ഞ വിന്‍ഡോസ് ഫോണ്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നു. മൈക്രോസോഫ്റ്റിന്റെ പുതിയ ഉല്‍പ്പന്നം ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാരുള്ള ഇന്ത്യയില്‍ അടുത്ത വര്‍ഷം മുതല്‍ വിപണിയിലെത്തിക്കാനാണ് ലക്‍ഷ്യമിടുന്നത്. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്റ്റ്വയറായ വിന്‍ഡോസ് 7 ആയിരിക്കും ഉപയോഗിക്കുക.

2010 ഡിസംബറില്‍ പുറത്തിറക്കുന്ന വിലകുറഞ്ഞ സെറ്റിന്റെ ആദ്യ പതിപ്പായിരിക്കും ഇതെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യയുടെ വക്താവ് സുദീപ് ഭാരതി അറിയിച്ചു. വിന്‍ഡോസ് 7 സെറ്റുകള്‍ 500 മുതല്‍ 600 ഡോളര്‍ വരെയുള്ള തുകയ്ക്ക് ലഭ്യമാകുമെന്നാണ് കരുതുന്നത്. ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ നെക്സസ് വണ്‍ സെറ്റുകള്‍ ഇതേ തുകയ്ക്കാണ് നല്‍കുന്നത്. എന്നാല്‍, പുതിയ ഉല്‍പ്പന്നത്തിന്റെ വില സംബന്ധിച്ച് പ്രതികരിക്കാന്‍ മൈക്രോസോഫ്റ്റ് അധികൃതര്‍ തയ്യാറായിട്ടില്ല.

അഞ്ചു മെഗാപിക്സല്‍ കാമറയുടെ സേവനം ലഭ്യമാകുന്ന വിന്‍ഡോസ് ഫോണ്‍ 7ല്‍ വലിയ മള്‍ട്ടി ടച്ച് സ്ക്രീനും വൈ ഫൈ സേവനവും ലഭിക്കും. 128 എം ബി മെമ്മറി പവറുള്ള മൈക്രോസോഫ്റ്റിന്റെ വിലകുറഞ്ഞ സെറ്റില്‍ വിപണിയില്‍ മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :