ശുപ്പാണ്ടിയും ബീര്‍ബലും ഇനി മൊബൈലില്‍

മുംബൈ| WEBDUNIA|
PRO
വായനക്കാരുടെ പ്രിയപ്പെട്ട കോമിക്കുകളായ ശുപ്പാണ്ടിയുടെ മണ്ടത്തരങ്ങളും ബീര്‍ബലിന്‍റെ ബുദ്ധികൂര്‍മതയുമെല്ലാം ഇനി വിരല്‍ത്തുമ്പില്‍ ലഭ്യമാകും. രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ വൊഡാഫോണ്‍ ആണ് കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയ കോമിക്കുകളായ ശുപ്പാണ്ടി, അക്ബര്‍, ബീര്‍ബല്‍, ചാച്ചാ ചൌധരിഹനുമാന്‍, മിക്കി ആന്‍ഡ് ഡൊണാള്‍ഡ് എന്നിവരെ ഛോട്ടാ കോമിക്സ് എന്ന പേരില്‍ ഉപയോക്താക്കള്‍ക്കായി മൊബൈലില്‍ ലഭ്യമാക്കുന്നത്.

35 കോമിക്കുകളാണ് ഉപയോക്താക്കള്‍ക്ക് മൊബൈലില്‍ ഇത്തരത്തില്‍ ലഭ്യമാകുക. ചെറിയ കോമിക് സ്ട്രിപ്പുകള്‍ക്ക് രണ്ട് രൂ‍പയും പൂര്‍ണ രൂപത്തിലുള്ളവയ്ക്ക് 15 രൂപയുമാണ് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുക. കോമിക് എന്ന് ടൈപ്പ് ചെയ്ത് 111 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചാല്‍ വൊഡാഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകും.

ഇതിനുവേണ്ട അപ്ലിക്കേഷന്‍ വൊഡാഫോണ്‍ ലൈവ് ഉപയോക്താക്കള്‍ക്ക് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാനും വൊഡാഫോണ്‍ സൌകര്യമൊരുക്കിയിട്ടുണ്ട്. പൂര്‍ണമായും കുട്ടികളെ ഉദ്ദ്യേശിച്ചാണ് ഇത്തരമൊരു പദ്ധതി വൊഡാഫോണ്‍ ആവിഷ്കരിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :