പതിനാലുകാരിയെ തേടിയെത്തിയത് പതിനായിരങ്ങള്‍!

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികത എല്ലാ രാജ്യങ്ങളിലും വിലക്കിയതാണ്. കടുത്ത ലഭിക്കുന്ന കുറ്റം കൂടിയാണിത്. എന്നിട്ടും, ഇന്റര്‍നെറ്റ് ലോകത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലായാലും ചാറ്റിംഗ് പ്ലാറ്റ്ഫോമുകളിലും കുട്ടികള്‍ക്കെതൊരെയുള്ള ലൈംഗിക ചൂഷണം തുടരുകയാണ്.

അമേരിക്കയിലെ പ്രമുഖ പത്രപ്രവര്‍ത്തകന്‍ നടത്തിയ നിരീക്ഷണവും ഗവേഷണവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കില്‍ പതിനാലുകാരിയായി എത്തിയ ഇദ്ദേഹത്തെ നിമിഷങ്ങള്‍ക്കകം തേടിയെത്തിയത് പതിനായിരങ്ങളാണ്. ഫേസ്ബുക്കില്‍ അംഗത്വമെടുത്ത് കേവലം 90 സെക്കന്‍ഡിനുള്ളില്‍ ‘ഇവളെ’ തേടി ഒരു മധ്യവയസ്കന്‍ എത്തിയത്രെ. അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത് ഇവളുടെ സെക്സ് വിവരങ്ങള്‍ മാത്രമായിരുന്നു. എന്തിന്, ഇവളെ ഒരിക്കല്‍ പോലും പരിചയമില്ലാത്ത അദ്ദേഹം ലൈംഗിക ബന്ധത്തിന് വരെ ക്ഷണിച്ചുവത്രെ.

ഫേസ്ബുക്കില്‍ തന്നെ തേടിവന്നവരില്‍ മിക്കര്‍വര്‍ക്കും കാമം മാത്രമായിരുന്നു ലക്‍ഷ്യം. തുണിയുരിയുന്ന പരലുടെയും ചോദ്യങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ശരീര ഭാഗങ്ങളെ കുറിച്ചാണ് ചിലര്‍ക്ക് അറിയേണ്ടത്, ചിലര്‍ക്ക് ചീത്ത വാക്കുകള്‍ പ്രചരിപ്പിക്കാനാണ് താത്പര്യം. അതെ, ഫേസ്ബുക്കില്‍ ആദ്യമായി അംഗത്വമെടുത്ത പതിനാലുകാരി നിമിഷങ്ങള്‍ക്കകം പീഡിപ്പിക്കപ്പെട്ടു. ഒരു തരത്തില്‍ പറഞ്ഞാല്‍ ഓണ്‍ലൈന്‍ വഴിയുള്ള ബലാത്സംഗമായിരുന്നു അത്.

ഇത് ഈ ‘കുട്ടിയുടെ’ മാത്രം കഥയല്ല. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ നടക്കുന്ന ചൂഷണങ്ങളുടെ കണക്കെടുത്താന്‍ ഞെട്ടിപോകും. ഇത്തരം ബന്ധങ്ങള്‍ ആസ്വദിക്കുന്ന കുട്ടികള്‍ നിരവധിയാണ്. ഇത്തരം കുട്ടികളെ രക്ഷിതാക്കള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് നെറ്റ് വിദഗ്ധര്‍ പറയുന്നത്.

അതേസമയം, ഇത്തരം ബന്ധങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ യഥാര്‍ത്ഥ ഐഡിയില്‍ വരുന്നില്ലെന്നതും ശ്രദ്ധേയമാണ്. പലരും മുഖം മൂടി ധരിച്ചാണ് നെറ്റ്ലോകത്തെ ചൂഷണത്തിന് ഇറങ്ങിത്തിരിക്കുന്നത്. മിക്ക സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും അനോനിമസായി അംഗത്വമെടുക്കാനും ചാറ്റ് ചെയ്യാനും അവസരം നല്‍കുന്നുണ്ട്.

സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ അംഗത്വമെടുക്കുന്ന പുരുഷന്മാരില്‍ ഭൂരിഭാഗവും സുഹൃത്തുക്കാളായി സ്വീകരിക്കുന്നതും അന്വേഷിക്കുന്നത് സ്ത്രീകളെ മാത്രമാണ്. അതും യുവതികളെ മാത്രം. ഇത്തരം ചൂഷണങ്ങള്‍ക്ക് അടിപ്പെടുന്ന യുവതികള്‍ നിരവധിയാണെന്നാണ് വിവിധ പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അമേരിക്കയില്‍ ഒരു പോലീസ് ഉദ്യേഗസ്ഥന്‍ ഇത്തരത്തില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി അന്വേഷണം നടത്തി. നല്ല ചിത്രവും അഞ്ചടി രണ്ട് ഇഞ്ച് നീളവും മ്യൂസിക്, ഡാന്‍സ് ഇഷ്ടപ്പെടുന്നു, സ്ത്രീ എന്ന വിവരങ്ങള്‍ വച്ചാണ് പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റില്‍ അംഗത്വമെടുത്തത്. പേജ് ലൈവില്‍ വന്ന് അഞ്ചു മിനിറ്റിനകം നെറ്റ്ലോകത്തെ പുരുഷന്മാരില്‍ നിന്ന് സന്ദേശങ്ങള്‍ വന്നുക്കൊണ്ടിരുന്നു. എല്ലാവര്‍ക്കും അറിയേണ്ടത് ‘എ എസ് എല്‍’ മാത്രം. വയസ്സ്, സ്ത്രീയാണോ, സ്ഥലം എവിടെ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.
PRO
PRO


ഇത്തരം വിവരങ്ങള്‍ ചോദിക്കുന്നവര്‍ എല്ലാം കാമഭ്രാന്തന്മാര്‍ ആയിരിക്കുമെന്ന് ഉറപ്പ് വരുതാമെന്നാണ് ഇദ്ദേഹം പറയുന്നത്. സ്ത്രീയല്ല, പുരുഷന്‍ ആണെന്ന് തിരിച്ച് സന്ദേശം അയച്ചാല്‍ പിന്നെ അവരെ വഴിക്ക് കാണില്ല. സ്ത്രീയാണെന്ന് അറിഞ്ഞാല്‍ അടുത്ത ചോദ്യങ്ങള്‍ വരും. കാമുകന്‍ ഉണ്ടോ, സെക്സ് ഇഷ്ടപ്പെടുന്നുവോ, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ, ഉണ്ടെങ്കില്‍ വിവരങ്ങള്‍... അങ്ങനെ എന്തൊക്കെ അറിയാനുണ്ടോ എല്ലാം ചോദിച്ചിരിക്കും.

അതെ, സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തുന്ന യുവതികള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വ്യക്തിപരമായി അറിയാത്ത അംഗങ്ങളെയും റിക്വസ്റ്റുകളും നിരസിക്കുക. ചാറ്റിംഗ് പ്ലാറ്റ്ഫോമുകളില്‍ കയറുമ്പോഴും ശ്രദ്ധിക്കുക. പെണ്‍കുട്ടികള്‍ പൂര്‍ണ വ്യക്തിവിവരങ്ങള്‍ ഒരിക്കലും നെറ്റില്‍ പ്രസിദ്ധികരിക്കരുത്. വിലപ്പെട്ട രേഖകള്‍ ആരും ആര്‍ക്കും തന്നെ കൈമാറരുത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :