ഇനി മദ്യവും ഓണ്‍ലൈനില്‍

സിയോള്‍| WEBDUNIA|
PRO
PRO
ഇനി മുതല്‍ മദ്യവും ഓണ്‍ലൈനില്‍ ലഭിക്കും, അതും പരമ്പരാഗത മദ്യം തന്നെ. കൊറിയന്‍ കമ്പനികളാണ് പരമ്പരാഗത മദ്യം ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാന്‍ ഒരുങ്ങുന്നത്.

മക്കിയൊല്ലി എന്ന പേരിലാണ് പരമ്പരാഗത മദ്യ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുക. രാജ്യത്തെ പരമ്പരാഗത മദ്യ നിര്‍മ്മാതാക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ കച്ചവടവും തുടങ്ങുന്നത്. ഇവിടത്തെ നിരവധി കര്‍ഷകര്‍ പരമ്പരാഗത മദ്യമുണ്ടാക്കി ജീവിക്കുന്നവരാണ്.

അതേസമയം, സര്‍ക്കാറിന്റെ ഇത്തരമൊരു തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കുന്നതിന് കൊറിയയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഓണ്‍ലൈന്‍ മദ്യ വില്‍പ്പന നടത്താനുള്ള നിയമം ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തും. ആഗ്രോ-ഫിഷേര്‍സ് ട്രേഡ് കോര്‍പ്പറേഷന്റെ സൈറ്റ് വഴിയാണ് മദ്യം വില്‍പ്പന നടത്തുക.

ഓണ്‍ലൈന്‍ വഴി മദ്യം ലഭിക്കാന്‍ സൈറ്റ് അധികൃതര്‍ക്ക് പൂര്‍ണ വിവരങ്ങള്‍ നല്‍കേണ്ടിവരും. വ്യക്തിവിവരങ്ങള്‍ വിലയിരുത്തിയതിന് ശേഷമെ മദ്യം നല്‍കൂ. കുട്ടികള്‍ മദ്യം കഴിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍, രാജ്യത്തെ എല്ലാ പരമ്പരാഗത മദ്യ നിര്‍മ്മാതാക്കള്‍ക്കും ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്താനാകില്ല. സര്‍ക്കാറില്‍ പ്രത്യേക അനുമതി ലഭിച്ചവര്‍ക്ക് മാത്രമെ ഓണ്‍ലൈന്‍ വില്‍പ്പന നടത്താനാകൂ. വിവിധ രാജ്യങ്ങള്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന സജീവമാക്കാനുള്ള ഒരുക്കത്തിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :