കല്യാണ ചൂതാട്ടത്തിനെതിരെ വെബ്സൈറ്റ്

നിലമ്പൂര്‍| WEBDUNIA|
PRO
PRO
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ എന്ന ഗ്രാമത്തില്‍ ഇനി സ്ത്രീധനമില്ല. സ്ത്രീധനം ചോദിക്കുന്നവരെയും വാങ്ങുന്നവരെയും അയിത്തം കല്‍പ്പിച്ച് സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തും. സ്ത്രീധനത്തിനെതിരെ പോരാട്ടം നടത്താനായി ഇവിടത്തെ ജനങ്ങളും ഒരുങ്ങി കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി രണ്ട് വെബ്സൈറ്റുകളും തുടങ്ങി.

നിലമ്പൂര്‍ ഗ്രാമത്തിലെ 50,000 വരുന്ന ജനങ്ങള്‍ക്കിടയില്‍ സ്ത്രീധനത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും സ്ത്രീധനമില്ലാതെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാന്‍ കൂടി വേണ്ടിയാണ് വെബ്സൈറ്റ് തുടങ്ങുന്നത്. നിലമ്പൂര്‍ ഗ്രാമത്തിലെ ജനസംഖ്യയില്‍ 40 ശതമാനം മുസ്ലിംകളും ബാക്കിയുള്ളവര്‍ ഹിന്ദുക്കളും ക്രിസ്ത്യാ‍നികളുമാണ്.

കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൌക്കത്താണ് സ്ത്രീധനത്തിനെതിരെയുള്ള കാമ്പെയിന്‍ നയിക്കുന്നത്. പുതിയ സൈറ്റിന്റെ ഉദ്ഘാടനം അടുത്ത തിങ്കളാഴ്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കുമെന്ന് ഷൌക്കത്ത് അറിയിച്ചു.

‘ഡൌറിഫ്രീവില്ലേജ് ഡോട്ട് കോം, ഡൌറിഫ്രീമാരേജ് ഡോട്ട് കോം’ എന്നീ രണ്ട് സൈറ്റുകളാണ് തുടങ്ങുന്നത്. സര്‍വെ റിപ്പോര്‍ട്ട് പ്രകാരം ഗ്രാമത്തില്‍ കല്യാണം കഴിക്കാത്തവരായി 4,698 പുരുഷന്മാരും സ്ത്രീകളുമുണ്ടെന്നാണ് കണക്ക്. അതേസമയം, ഇവരില്‍ രണ്ടായിരം പേര്‍ ഇതിനകം സൈറ്റില്‍ അംഗത്വമെടുത്തു കഴിഞ്ഞു. ഇവരാരും തന്നെ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കി. സൌജന്യമായാണ് സൈറ്റില്‍ അംഗത്വം നല്‍കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :