അശ്ലീല ഡയറി നെറ്റില്‍; യുവാവിന് ജോലി നഷ്ടം

ബീജീംഗ്| WEBDUNIA|
PRO
PRO
ദൈനംദിന കുറിപ്പുകള്‍ നെറ്റില്‍ പ്രസിദ്ധീകരിച്ച യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തന്റെ ജീവിതത്തിലെ ഓരോ ദിവസത്തെയും സെക്സ് കുറിപ്പുകള്‍ ഡയറി രൂപത്തില്‍ നെറ്റില്‍ പ്രസിദ്ധീകരിച്ച ദക്ഷിണ ചൈനയിലെ പ്രമുഖ പുകയില കമ്പനിയുടെ ഡയറക്ടര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. സെക്സ് കുറിപ്പുകള്‍ക്ക് പുറമെ മദ്യം കഴിക്കുന്നതും മറ്റു ചൂതാട്ടങ്ങളെ കുറിച്ചുള്ള വിവരങ്ങളെല്ലാം നെറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഹാന്‍ ഫെങ് എന്ന് വിളിക്കുന്ന ഇവരുടെ 2007 മുതല്‍ 2008 വര്‍ഷത്തിനിടെയുള്ള 140 കുറിപ്പുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സെക്സ് കുറിപ്പുകള്‍ക്ക് പുറമെ ഓഫീസ് ജോലി വിവരങ്ങള്‍, വീട്ടു കാര്യങ്ങള്‍, വരുമാനം വരുന്ന വഴികള്‍, അഞ്ചോളം കാമുകിമാരുടെ വിവരങ്ങള്‍ എല്ലാം ഡയറിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഹാന്‍ ഫെങിന്റെ ഡയറി കുറിപ്പുകള്‍ ഓണ്‍ലൈന്‍ ഫോറങ്ങളിലും വിവിധ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും വന്‍ ഹിറ്റ്സാണ് നേടിയത്.

അതേസമയം, നേരത്തെ തന്നെ ഡയറി നെറ്റില്‍ ലഭ്യമായിരുന്നു എങ്കിലും അടുത്തിടെയാണ് പുറത്തായത്. ഇതേത്തുടര്‍ന്ന് ഫെബ്രുവരി 22ന് ഹാനിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. നെറ്റില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന കുറിപ്പുകള്‍ പുറത്തായത് എങ്ങനെയാണെന്ന് അറിയില്ലെന്ന് ഹാന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :