ചിലി ദുരന്തം: വ്യക്തികളെ കണ്ടെത്താന്‍ ഗൂഗിള്‍

വാഷിംഗ്ടണ്‍| WEBDUNIA|
ചിലി ഭൂകമ്പദുരന്ത ബാധിതരെ സഹായിക്കാന്‍ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളും രംഗത്ത്. ദുരന്തത്തില്‍ കാണാതായവരെയും ഉറ്റവരെ തിരയുന്നവരെയും കണ്ടെത്താനും അവരെ സഹായിക്കാനുമായാണ് ഗൂഗിള്‍ പുതിയ “പേര്‍സണ്‍ ഫൈന്‍ഡര്‍“ സംവിധാനം തുടങ്ങിയിരിക്കുന്നത്. ചിലിപേര്‍സണ്‍ഫൈന്‍ഡര്‍ ഡോട്ട് ആപ്പ്‌സ്പോട്ട് ഡോട്ട് കോം എന്നൊരു സൈറ്റ് തന്നെ ഇതിനായി തുടങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ ലഭ്യമായ പേര്‍സണ്‍ ഫൈന്‍ഡര്‍ സേവനം ഭൂകമ്പ ദുരിത മേഖലകളില്‍ വന്‍ ഉപകാരപ്രദമാകുമെന്നാണ് കരുതുന്നത്.

ദുരിതാബധിത പ്രദേശങ്ങളിലെ ഓരോ വ്യക്തികളും നിലവിലെ വിലാസങ്ങളും മറ്റുവിവരങ്ങളും ഈ സൈറ്റ് വഴി അപ്ഡേറ്റ് ചെയ്യണം. അതേസമയം, ഒരാള്‍ ആരെങ്കിലും അന്വേഷിക്കുന്നുണ്ടെങ്കില്‍ അത്തരം വിവരങ്ങളും ഈ സൈറ്റില്‍ പ്രസിദ്ധീകരിക്കാവുന്നതാണ്.

സൈറ്റ് പ്രവര്‍ത്തനം തുടങ്ങി മണിക്കൂറുകള്‍ക്കം ആയിരക്കണക്കിന് പേര്‍ വിവരങ്ങള്‍ രേഖപ്പെടുത്തി. നിലവില്‍ മൂവായിരത്തോളം പേര്‍ സൈറ്റുമായി യോജിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹെയ്‌തിലുണ്ടായ ഭൂകമ്പത്തിലും ഇത്തരത്തിലുള്ള സാങ്കേതിക സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഹെയ്തിയില്‍ ഗൂഗിളിന്റെ പേര്‍സണ്‍ ഫൈന്‍ഡര്‍ സേവനം 58,700 പേര്‍ ഉപയോഗപ്പെടുത്തി.

ഭൂകമ്പമാപിനിയില്‍ 8.8 രേഖപ്പെടുത്തിയ ചിലി ഭൂകമ്പത്തില്‍ ചുരുങ്ങിയത് എഴുന്നൂറോളം പേര്‍ മരണപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :