ലോസ്ഏഞ്ചല്‍സ്, ചൊവ്വ, 9 ഫെബ്രുവരി 2010( 17:09 IST )
ലോകത്തെ പ്രമുഖ പ്രസാധകരൊക്കെ ഇ-പുസ്തകങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നു. അമേരിക്കയിലെ മിക്ക പ്രസാധകരും ഇ-പുസ്തകങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു കഴിച്ചു. ഇ-പുസ്തകങ്ങള്‍ വായിക്കാനുള്ള സാങ്കേതിക സേവനങ്ങളും ഉപകരണങ്ങളും വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇ-പുസ്തകങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നത്. ആപ്പിള്‍ ഐപാഡ് കൂടി പുറത്തിറങ്ങിയതോടെ അമേരിക്കയില്‍ ഇ-പുസ്തകങ്ങള്‍ക്ക് ഏറെ പ്രചാരം ലഭിച്ചിട്ടുണ്ട്.
ആമസോണിന്റെ ഉല്‍പ്പന്നമായ കിന്‍ഡില്‍ ഇ-റീഡിംഗ് മേഖലയില്‍ വന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രത്യകം മാസവരി നല്‍കി അംഗങ്ങളാകുന്നവര്‍ക്ക് നിരവധി ഇ-പുസ്തകങ്ങള്‍ വായിക്കാനാകും. അതേസമയം, കുറഞ്ഞ തുകയ്ക്കാണ് ആമസോണ്‍ റീഡിംഗ് സേവനം നല്‍കിയിരുന്നത് എങ്കില്‍ ഐപാഡ് വന്നതോടെ വന്‍ തുക നല്‍കാമെന്ന് പ്രസാധകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഇതിന്റെ തുടക്കമെന്നോണം മാക്മില്ലന്‍ പ്രസാധകര്‍ ആമസോണുമായുള്ള കറാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. പുസ്തകം ഓരോന്നിനും ചുരുങ്ങിയത് 12.99 ഡോളര്‍ മുതല്‍14.99 ഡോളര്‍ എങ്കിലും ലഭിക്കണമെന്നാണ് മാക്മില്ലന്‍ പ്രസാധകര്‍ ആവശ്യപ്പെടുന്നത്.
മാക്മില്ലനു പുറമെ ഹാര്‍പര്‍ കോളിന്‍സും ഹച്ചറ്റെ ബുക്ക് ഗ്രൂപ്പുമൊക്കെ ഇതേത്തുക ലഭിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അമേരിക്കയിലെ ഭൂരിഭാഗം ഇ-പുസ്തക പ്രസാധകരും നിലവിലെ തുക വര്‍ധിപ്പിക്കണമെന്ന ആവശ്യക്കാരാണ്.