ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » ഇന്ത്യയില്‍ കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷകള്‍ക്ക് പ്രതീക്ഷ (Computer-based tests have bright future in India)
Bookmark and Share Feedback Print
 
PRO
PRO
ആമിര്‍ഖാന്റെ ബോളിവുഡ് ചിത്രമായ ത്രീ ഇഡിയറ്റ്സില്‍ ഒരു രംഗമുണ്ട്. ഹോസ്പിറ്റലില്‍ നിന്ന് സമയം വൈകി പരീക്ഷക്കെത്തുന്ന ആമിര്‍ഖാന്റെയും സുഹൃത്തുക്കളുടെയും എക്സാം പേപ്പറുകള്‍ എക്സാം നടത്തിപ്പുകാരനായ പ്രൊഫസര്‍ വാങ്ങാന്‍ തയ്യാറാകുന്നില്ല. ഇതേത്തുടര്‍ന്ന് അടക്കിവെച്ച ഉത്തര പേപ്പര്‍ കെട്ടുകള്‍ ആമിര്‍ഖാന്‍ തട്ടിത്തെറിപ്പിക്കുകയും അദ്ദേഹത്തിന്റെയും സുഹൃത്തുക്കളുടെയും പേപ്പറുകള്‍ അതില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.

ഇതൊരു കയ്യെഴുത്ത് പരീക്ഷയായതിനാലാണ് ആമിര്‍ഖാനും സംഘവും വിജയിച്ചത്. അതേസമയം, കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള പരീക്ഷയായിരുന്നു എങ്കില്‍ അനധികൃതമായി ഒന്നും ചെയ്യാനാകില്ല. വിവിധ രാജ്യങ്ങളില്‍ ഇപ്പോള്‍ കയ്യെഴുത്ത് പരീക്ഷയ്ക്ക് പകരം കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷാ സമ്പ്രദായമാണ് ഉപയോഗിക്കുന്നത്. പരീക്ഷ കമ്പ്യൂട്ടര്‍ വഴിയാകുമ്പോള്‍ സമയം കഴിഞ്ഞാല്‍ പിന്നെ ഉത്തര പേജുകള്‍ ബ്ലോക്കാകും.

രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെ കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷാ സമ്പ്രദായം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഐ ഐ എം പരീക്ഷകള്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗിച്ചിരുന്നു. തുടക്കത്തില്‍ ചില പ്രശ്നങ്ങള്‍ വന്നതിനെതിരെ തുടര്‍ന്ന് വീണ്ടും പരീക്ഷ എഴുതാനും അവസരം നല്‍കിയിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള പരീക്ഷകള്‍ സാമ്പത്തികപരമായും ഏറെ നേട്ടമാണ്. ഉത്തരപേപ്പറുകള്‍ വിലയിരുത്താനും മാര്‍ക്കിടാനുമൊക്കെ കമ്പ്യൂട്ടര്‍ പരീക്ഷാ സമ്പ്രദായം ഏറെ സഹായിക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍