നെറ്റ് നിയന്ത്രണങ്ങളൊന്നും ചൈനയിലെ നെറ്റ് ഉപയോക്താക്കളെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ നെറ്റ് ഉപയോക്താക്കളുള്ള ചൈനയില്‍ ഓരോ മാസവും ഇന്റര്‍നെറ്റ് സേവനം തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2009 വര്‍ഷം അവസാനത്തില്‍ ചൈനയിലെ മൊത്തം നെറ്റ് ഉപയോക്താക്കളുടെ എണ്ണം 384 ദശലക്ഷമായിരുന്നു.
മുന്‍വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ ഈ വര്‍ഷം 28.9 ശതമാനം അധിക നെറ്റ് ഉപയോക്താക്കള്‍ വര്‍ധിച്ചതായി സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തിയ സര്‍വെയില്‍ കണ്ടെത്തി. നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷവും ചൈന തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. ചൈന ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്ക് ഇന്‍ഫൊര്‍മേഷന്‍ സെന്ററാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുണ്ട്. ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാരുള്ള ചൈനയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 233 ദശലക്ഷമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 130 ദശലക്ഷം പേരായിരുന്നു മൊബൈല്‍ നെറ്റ് സേവനം ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തെ ത്രീജി സംവിധനത്തില്‍ വന്‍ മുന്നേറ്റമുണ്ടായിട്ടുണ്ട്. ഇതിലൂടെ വേഗതയാര്‍ന്ന നെറ്റ് സേവനമാണ് ചൈനക്കാര്‍ക്ക് ലഭിക്കുന്നത്.
ചൈനയിലെ നെറ്റ് ഉപയോക്താക്കള്‍ ഏറ്റവും ഇഷ്ടപ്പെട്ടത് മ്യൂസിക്, ന്യൂസ്, സെര്‍ച്ച് എഞ്ചിന്‍ സേവനങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍, വിദേശ വീഡിയോ സൈറ്റുകള്‍, സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ എന്നിവയുടെ നിയന്ത്രണവും ശക്തമായ നെറ്റ് നിയന്ത്രണവും നെറ്റ് ഉപയോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ചൈനയിലെ നെറ്റ് നിയന്ത്രണം ശക്തമാക്കിയത്.