ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » ഗൂഗിള്‍ ന്യൂസ് കൂടുതല്‍ മൊബൈലുകളിലേക്ക് (Google News spruced up for iPhone, Android and Palm devices)
Feedback Print Bookmark and Share
 
ഗൂഗിള്‍ ന്യൂസ് മൊബൈല്‍ രംഗത്ത് കൂടുതല്‍ സജീവമാകുന്നു. ബ്ലാക്ക് ബെറി, വിന്‍ഡോസ് മൊബൈല്‍, എസ്60 തുടങ്ങി മൊബൈല്‍ പ്ലാറ്റ് ഫോമുകളിലാണ് പുതുതായി ഗൂഗിള്‍ ന്യൂസ് എത്തുന്നത്. ഐഫോണ്‍, പാം‌പ്രി, ആന്‍ഡ്രോയിഡ് സെറ്റുകള്‍ എന്നിവയില്‍ നേരത്തെ തന്നെ സേവനം ലഭ്യമായിരുന്നു. നിലവില്‍ ഇത്തരം മൊബൈല്‍ പ്ലാറ്റുഫോമുകള്‍ക്കായി ഗൂഗിള്‍ ന്യൂസിന്‍റെ പുതിയ പതിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്.

ഡെസ്ക്‍ടോപ് കമ്പ്യൂട്ടറില്‍ ന്യൂസ് വായിക്കുന്നത് പോലെ തന്നെ മൊബൈല്‍ സെറ്റുകളിലും ഗൂഗിള്‍ ന്യൂസ് ഉപയോഗിക്കാനാകുമെന്ന് ഗൂഗിള്‍ മൊബൈലിന്‍റെ ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു. പുതിയ പൂമുഖം, പുതിയ സ്റ്റോറികള്‍ കണ്ടെത്താനുള്ള അവസരം, പുതിയ ന്യൂസ് ഉറവിടങ്ങള്‍, ന്യൂസ് ചിത്രങ്ങള്‍ എല്ലാം പുതിയ ഗൂഗിള്‍ ന്യൂസ് പതിപ്പിന്‍റെ പ്രത്യേകതകളാണ്.

അല്‍‌പം കുറച്ച് ക്ലിക്കുകളിലൂടെ ഉപയോക്താക്കളുടെ പ്രിയപ്പെട്ട ന്യൂസ് വിഭാഗങ്ങള്‍ ബ്രൌസ് ചെയ്യാനാകും. മൊബൈലുകള്‍ക്ക് വേണ്ടിയുള്ള ഗൂഗിള്‍ ന്യൂസ് നിലവില്‍ 70 എഡിഷനുകളിലായി 29 ഭാഷകളില്‍ ലഭ്യമാണ്. ബ്രേക്കിംഗ് ന്യൂസ്, ലേറ്റസ്റ്റ് ന്യൂസ്, കമന്‍ഡ്സ്, മള്‍ട്ടിമീഡിയ തുടങ്ങിയവ എല്ലാം മൊബൈല്‍ ഗൂഗിള്‍ ന്യൂസില്‍ ലഭിക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍