ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഡിസംബര്‍ 31 മുതല്‍ (Mobile number portability from Dec 31)
Feedback Print Bookmark and Share
 
രാജ്യത്തെ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഡിസംബര്‍ 31 മുതല്‍ നിലവില്‍ വരും. നിലവിലെ ടെലികോം സേവനദാതാക്കല്‍ നല്‍കുന്ന നമ്പര്‍ മാറാതെ പുതിയ നെറ്റ്വര്‍ക്ക് എടുക്കാവുന്ന സംവിധാനമാണ് മൊബൈല്‍ പോര്‍ട്ടബിലിറ്റി. ഈ സേവനം ലഭ്യമാക്കാനുള്ള ഫീസായി 19 രൂപ നല്‍കേണ്ടി വരുമെന്ന് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഒഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ നാലു മെട്രൊ നഗരങ്ങളിലും എ കാറ്റഗറിയിലുള്ള ടെലികോം സര്‍ക്കിളുകളിലുമാണു പദ്ധതി നടപ്പാക്കുക. അടുത്ത വര്‍ഷം മാര്‍ച്ച് മധ്യത്തോടു കൂടി സേവനം രാജ്യ വ്യാപകമാക്കുമെന്നും ട്രായ് അറിയിച്ചു. അതേസമയം, ട്രായ് നിശ്ചയിച്ച വിലയില്‍ കുറച്ചോ സൗജന്യമായോ പോര്‍ട്ടബിലിറ്റി സേവനം ടെലികോം കമ്പനികള്‍ക്കു നല്‍കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

പുതിയ പദ്ധതി നില വരുന്നതോടെ കോള്‍ നിരക്ക് ഇനിയും കുറയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം കേരളത്തില്‍ അടുത്തവര്‍ഷം മുതല്‍ ലഭിച്ചു തുടങ്ങും. അന്താരാഷ്ട്ര ടെലികോം സേവനദാതാക്കളായ ടെലിനൊര്‍, ഇത്തിസലാത്ത്, ബാടെലികോ തുടങ്ങി പുതിയ നാലു ടെലികോം കമ്പനികള്‍ കൂടി രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നും ട്രായ് അറിയിച്ചു. തയാറെടുപ്പിലാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍