ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തില്‍ ഹാക്കിംഗ് ശ്രമം (Hackers target leading climate research unit)
Feedback Print Bookmark and Share
 
ലോകത്തെ മുന്‍‌നിര കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്‍റെ ഇ-മെയില്‍ സംവിധാനം തകര്‍ത്തു. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആങ്ക്ലിയാസ് ക്ലൈമറ്റ് റിസര്‍ച്ച് യൂണിറ്റിലെ ഇ-മെയില്‍ സംവിധാനമാണ് ഹാക്കര്‍മാര്‍ തകര്‍ത്തത്. ഇ-മെയില്‍ സംവിധാനത്തില്‍ ഹാക്കിംഗ് നടത്തി വിലപ്പെട്ട വിവരങ്ങള്‍ മോഷ്ടിച്ച് അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതായി സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.

ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങള്‍ നിരവധി സൈറ്റുകളിലും പ്രസിദ്ധീകരണങ്ങളിലും വന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. വിവരങ്ങളെല്ലാം സര്‍വകലാശാലയുടെ സര്‍വറില്‍ നിന്നെടുത്തതാണെന്നും അധികൃതര്‍ വ്യക്തമാക്കി. വിവരങ്ങള്‍ തങ്ങളുടെ അനുവാദമില്ലാതെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ഉടന്‍ തന്നെ നിയമനടപടി സ്വീകരിക്കും. ഡാറ്റ ഹോസ്റ്റ് ചെയ്തിട്ടുള്ള സര്‍വറുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുമെന്നും സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു.

ആഗോള താപനം മുതല്‍ നിരവധി വിഷയങ്ങളില്‍ ശാസ്ത്രജ്ഞരും ഗവേഷകരും പഠനം നടത്തിയ റിപ്പോര്‍ട്ടുകള്‍ മെയില്‍ ഹാക്കിംഗ് വഴി നഷ്ടപ്പെട്ടിരിക്കുന്നത്. ആഗോള കാലാവസ്ഥയെ കുറിച്ച് പഠനം നടത്തുന്നതില്‍ സി ആര്‍ യു ഏറെ ശ്രദ്ധേയമാണ്. ഡിസംബറില്‍ നടക്കാനിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെ രഹസ്യവിവരങ്ങള്‍ തട്ടിയെടുക്കാന്‍ ലക്‍ഷ്യമിട്ടാണ് ഹാക്കര്‍മാര്‍ ആക്രമണം നടത്തിയിരിക്കുന്നതെന്ന് കമ്പ്യൂട്ടര്‍ സെക്യൂരിറ്റി വിദഗ്ധന്‍ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍