വാഷിംഗ്ടണ്‍, വ്യാഴം, 19 നവംബര്‍ 2009( 16:19 IST )
ഈ ദശാബ്ദത്തിലെ ഇന്‍റര്‍നെറ്റ് ലോകത്തെ പത്ത് സുപ്രധാന നിമിഷങ്ങള്‍ വെബ്ബി അവാര്‍ഡ് തെരഞ്ഞെടുത്തു. വിക്കിപീഡിയയുടെ ജനനം, നപ്സ്റ്ററിന്‍റെ മരണം, ഐഫോണ്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയെല്ലാം ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ അക്കാദമി ഓഫ് ഡിജിറ്റല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സാണ് വെബ്ബി അവാര്‍ഡ് നല്‍കുന്നത്. 1996ല്‍ തുടങ്ങിയ വെബ്ബി അവാര്‍ഡ് ഇന്‍റര്‍നെറ്റ് ലോകത്തെ മികച്ച പ്രകടനങ്ങള്‍ക്കാണ് സമ്മാനിക്കുന്നത്. ഗൂഗിള്‍ ആഡ് വേര്‍ഡ്സ്, നെറ്റും ഇറാനിലെ ഇലക്‍ഷനും അനുബന്ധ പ്രക്ഷോഭങ്ങളും എന്നിവയെല്ലാം ഇവരുടെ ലിസ്റ്റില്‍ സ്ഥാനം നേടിയിട്ടുണ്ട്.
ഇന്‍റര്‍നെറ്റ് ദശാബ്ദങ്ങളുടെ കഥയാണ് പറയുന്നത്. ലോകത്തിന്‍റെ ഓരോ ചലനത്തെയും ഇന്ന് ഇന്‍റര്‍നെറ്റ് വീക്ഷിച്ചുക്കൊണ്ടിരിക്കുകയാണ്. അതേസമയം, ഇന്നത്തെ നെറ്റ് വാണിജ്യവും ആശയവിനിമയവും രാഷ്ട്രീയവുമൊക്കെയായി മാറിയിരിക്കുന്നു എന്നും വെബ്ബി അവാര്‍ഡ് എക്സ്ക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് മിച്ചല്‍ ഡേവിസ് പറഞ്ഞു.
വെബ്ബി അവാര്‍ഡ് തെരഞ്ഞെടുത്ത ഇന്‍റര്‍നെറ്റ് ലോകത്തെ പത്ത് സുപ്രധാന സംഭവങ്ങള്‍ ഇവയാണ്; 1. ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റായ ക്രൈഗ്സ്‌ലിസ്റ്റ് സാന്‍ഫ്രാന്‍സിസ്കോയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചു(2000), 2. ഗൂഗിള്‍ ആഡ്‌വേര്‍ഡ്സിന് തുടക്കം(2000), 3. ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയ തുടങ്ങി(2001), 4. ഫയല്‍ ഷെയറിംഗ് സൈറ്റായ നപ്സ്റ്റര്‍ നിര്‍ത്തി(2001), 5. ഗൂഗിളിന്‍റെ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്(2004), 6. ഓണ്‍ലൈന്‍ വീഡിയോ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് യൂട്യൂബ് തുടങ്ങി(2006), 7. കോളജ് വിദ്യാര്‍ഥികള്‍ അല്ലാത്തവര്‍ക്കായി ഫേസ്ബുക്ക് തുടങ്ങി, ട്വിറ്റര്‍ പ്രവര്‍ത്തനം തുടങ്ങി(2006).