ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » ഇന്‍റര്‍നെറ്റ് ട്രാഫിക്ക്: വിപ്ലവം സൃഷ്ടിക്കാന്‍ വീഡിയോ (Video spurs explosion of Internet traffic)
Feedback Print Bookmark and Share
 
ഇന്‍റര്‍നെറ്റ് ട്രാഫിക്കില്‍ വീഡിയോ വിപ്ലവം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ നെറ്റ് ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന മേഖലയാണ് വീഡിയോ. 2012 ല്‍ വീഡിയോ നെറ്റ് ട്രാഫിക്കില്‍ ആറ് മടങ്ങ വര്‍ധിക്കുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഈ മേഖലയില്‍ വന്‍ മുന്നേറ്റമാണ് പ്രകടമായത്. വീഡിയോ പ്രേക്ഷകരുടെയും അപ്‌ലോഡ് ചെയ്യുന്നവരുടെയും എണ്ണവും വര്‍ധിച്ചു.

2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ വീഡിയോ ബ്രൌസിംഗ് ട്രാഫിക്ക് ആറ് മടങ്ങ് വര്‍ധിക്കുമെന്നാണ് കരുതുന്നതെന്ന് സിസ്കോ മേധാവി റോബര്‍ട്ട് പെപ്പെര്‍ ഈജിപ്തിലെ ഇന്‍റര്‍നെറ്റ് ഗവേര്‍ണന്‍സ് ഫോറത്തിനോട് പറഞ്ഞു.

ഓണ്‍ലൈന്‍ വീഡിയോ സാങ്കേതിക വിദ്യകള്‍ ഏറെ മുന്നിലെത്തി കഴിഞ്ഞു. ഈ മേഖലയില്‍ വര്‍ഷവും 46 ശതമാനത്തിന്‍റെ ഉയര്‍ച്ച പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ നെറ്റ് ഉപയോക്താക്കളുടെ പ്രിയ മേഖലായി മാറിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

വീഡിയോ മേഖലയില്‍ ഭാഷ, പ്രാദേശികം, പ്രായം, വിദ്യാഭ്യാസം എന്നീ വിഷയങ്ങള്‍ക്ക് പ്രധാന്യമില്ല. അതിനാല്‍ തന്നെ ഈ മേഖലയിലെ തിരക്കും പ്രകടമാണ്. വേഗതയാര്‍ന്ന നെറ്റ് ലഭ്യതയും വീഡിയോ പ്രേക്ഷരുടെ എണ്ണം വര്‍ധിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍