വാഷിംഗ്ടണ്‍, വ്യാഴം, 19 നവംബര്‍ 2009( 16:08 IST )
എമിയുടെ ജനപ്രിയ മ്യൂസിക് വീഡിയോകള്‍ ഇനി മുതല്‍ ഹുലു ഡോട്ട് കോമില്‍ സൌജന്യമായി കാണാം. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജനപ്രിയ വീഡിയോ സൈറ്റ് കൂടിയായ ഹുലു ഡൊട്ട് കോമുമായുള്ള എമി മ്യൂസികിന്‍റെ ഏറ്റവും വലിയ കരാര്‍ കൂടിയാണിത്.
നിരവധി ഗ്രമ്മി അവാര്‍ഡുകള്‍ നേടിയിട്ടുള്ള നോറ ജൊനെസിന്‍റെ പുതിയ ആല്‍ബമായ ‘ദി ഫാള്‍’ അടക്കം നിരവധി മ്യൂസിക് വീഡിയോകള്‍ വാങ്ങാനും എമിയും ഹുലും തീരുമാനിച്ചു കഴിഞ്ഞു. അമേരിക്കയിലെ ജനപ്രിയ വീഡിയോ സൈറ്റായ ഹുലുമായി ധാരണയിലെത്തിയത് തങ്ങള്‍ക്ക് വന്‍ നേട്ടമായി തീരുമെന്ന് എമി മ്യൂസിക് എക്സിക്യൂട്ടീവ് റൊന്‍ വെറെ പറഞ്ഞു. വിവിധ കലാകാരന്‍മാരില്‍ നിന്നുള്ള കൂടുതല്‍ വീഡിയോകള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എമി വക്താവ് അറിയിച്ചു.
തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ പേരിലെത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. മ്യൂസിക് ആരാധകര്‍ക്കിടയില്‍ എമി മികച്ച സ്ഥാനം നേടുമെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം, ഗൂഗിളിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബില്‍ എമി മ്യൂസിക് വീഡിയോസിന് പ്രത്യേകം ചാനല്‍ തന്നെയുണ്ട്.
എന്‍ ബി സി യൂണിവേഴ്സല്‍, വാള്‍ട്ട് ഡിസ്നി കമ്പനിള്‍ക്ക് ഓഹരികളുള്ള സൈറ്റ് കൂടിയാണ് ഹുലു ഡോട്ട് കോം. മുഴുവന്‍ സമയ ടെലിവിഷന്‍ പരിപാടികള്‍, സിനിമകള്‍ കൊണ്ട് സമ്പന്നമാണ് ഹുലു. എയ്ഞ്ചല്‍, അസ്ട്രല്‍വെര്‍ക്സ്, ബ്ലൂ നോട്ട്, ക്യാപിറ്റല്‍ ലാറ്റിന്‍, ക്യാപിറ്റല്‍ നസ്‌വില്ലെ, എമി ക്ലാസിക്സ്, എമി സി എം ജി, എമി റെക്കോര്‍ഡ്സ്, മന്‍ഹത്തന്‍, മൂട്ട്, പാര്‍ലൊഫോണ്‍, വിര്‍ജിന്‍ എന്നീ മ്യൂസിക് ഗ്രൂപ്പുകളില്‍ നിന്നാന് എമി മ്യൂസിക് വാങ്ങുന്നത്.