ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » ഗൂഗിള്‍ ചിത്രങ്ങളുടെ അന്വേഷണം വിപുലപ്പെടുത്തുന്നു (Google image search gets a 'swirl')
Feedback Print Bookmark and Share
 
നെറ്റ് ലോകത്തെ ചിത്രങ്ങള്‍ തെരഞ്ഞുപിടിക്കാനായി ഗൂഗിള്‍ പുതിയ സേവനം തുടങ്ങി. സേവനത്തിന്‍റെ പരീക്ഷണ പതിപ്പായ ‘സ്‌വിര്‍ല്‍’ ഗൂഗിള്‍ ലാബില്‍ ഒരുങ്ങി കഴിഞ്ഞു. പ്രത്യേക വിഭാഗങ്ങളായി ചിത്രങ്ങള്‍ തിരയാന്‍ സാധിക്കുന്ന സേവനം ഉപയോഗിച്ച് ഓരോ ചിത്രത്തിന്‍റെയും സമാന ചിത്രങ്ങളും കണ്ടെത്താനാകും.

സ്‌വിര്‍ല്‍ സാങ്കേതിക സേവനത്തിന്‍റെ സഹായത്തോടെ ചിത്രങ്ങള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ചിത്രങ്ങള്‍ ഗ്രൂപ്പുകളായും സഹ ഗ്രൂപ്പുകളുമായും താനെ ക്രമീകരിക്കപ്പെടുമെന്ന് ഗൂഗിള്‍ പ്രൊഡക്ട് മാനേജര്‍ അപര്‍ണ ചെന്നപ്രഗഡ വ്യക്തമാക്കി. ചിത്രങ്ങളുടെ ഘടന, നിറം, വിസ്വല്‍ ഫീച്ചറുകള്‍, പിക്സല്‍ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് സ്‌വിര്‍ല്‍ സെര്‍ച്ച് പേജില്‍ ചിത്രങ്ങള്‍ ക്രമീകരിക്കുക.

അല്‍ഗൊരിതം, മെറ്റഡാറ്റ, വിവിധ സോഫ്റ്റ്വയറുകള്‍ എന്നിവയുടെ സഹായത്തോടെയാണ് സ്‌വിര്‍ല്‍ ചിത്രങ്ങളുടെ ഘടന, സ്ഥലങ്ങള്‍, ജനങ്ങള്‍, ഡിജിറ്റല്‍ ഇമേജ് എന്നീ വിഭാഗങ്ങളായി തിരിക്കുന്നത്. ഉദാഹരണത്തിന് കണ്ണൂര്‍ എന്ന് സ്‌വിര്‍ല്‍ ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് അന്വേഷിക്കുകയാണെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ നേതാവ് പിണറായി വിജയന്‍റെയും അബ്ദുള്ളക്കുട്ടിയുടേയുമൊക്കെ ചിത്രങ്ങളും വിഭാഗങ്ങള്‍ തിരിച്ച് ഡിസ്പ്ലേ ചെയ്യും.

2001 ലാണ് ഗൂഗിള്‍ ആദ്യമായി ഇമേജ് സെര്‍ച്ച് സേവനം തുടങ്ങിയത്. പിന്നീട് നിരവധി മാറ്റങ്ങള്‍ക്ക് ശേഷമാണ് നിലവിലെ സെര്‍ച്ചിംഗ് സംവിധാനത്തില്‍ എത്തിയത്. മൈക്രോസോഫ്റ്റിന്‍റെ സെര്‍ച്ച് എഞ്ചിനായ ബിംങില്‍ ചിത്രങ്ങള്‍ സെര്‍ച്ച് ചെയ്യാന്‍ നൂതന സാങ്കേതിക വിദ്യയാണ് നല്‍കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍