ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » നഗരങ്ങളില്‍ സൌജന്യ നെറ്റ് കണക്‍ഷന്‍ (Free public Wi-Fi scheme for town)
Feedback Print Bookmark and Share
 
വിവരസാങ്കേതിക ലോകം കുതിച്ചുക്കൊണ്ടിരിക്കുകയാണ്. കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും മൊബൈലും പുരോഗതിയുടെ പാതയിലാണ്. എല്ലാ നഗരങ്ങളിലും സൌജന്യ നെറ്റ് സംവിധാനം ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങി കഴിഞ്ഞു. ബ്രിട്ടണിലെ വില്‍റ്റ്‌ഷെയര്‍ നഗരത്തില്‍ ആദ്യ സൌജന്യ പൊതു വയര്‍ലെസ് ഇന്‍റര്‍നെറ്റ് സംവിധാനം നിലവില്‍ വന്നു. പുതിയ പദ്ധതിപ്രകാരം വില്‍‌റ്റ്ഷെയറില്‍ താമസിക്കുന്നവര്‍ക്ക് എല്ലാം സൌജന്യ നെറ്റ് സേവനം ലഭ്യമാകും.

2010 ഏപ്രിലിലോടു കൂടി നഗരത്തിലെ ‘വൈ ഫൈ മേഷ്’ കവറേജ് പദ്ധതി 186,000 പേര്‍ക്ക് ലഭ്യമാക്കുമെന്ന് സ്വിന്‍ഡണ്‍ ബോറോ കൌണ്‍സില്‍ അറിയിച്ചു. എല്ലാ സേവനവും സൌജന്യമാരിക്കുമെന്നും കൌണ്‍സില്‍ അധികൃതര്‍ വ്യക്തമാക്കി. വയര്‍ലെസ് ഇന്‍റര്‍നെറ്റ് ഫോണ്‍ കേബിളുകള്‍ ഇല്ലാതെയാണ് നെറ്റ് ലഭ്യമാക്കുന്നത്.

അതേസമയം, മികച്ച സേവനം ലഭ്യമാക്കണമെങ്കില്‍ പണം അടയ്ക്കേണ്ടി വരും. നിലവില്‍ ലഭ്യമാകുന്ന നെറ്റ് കണക്‍ഷന്‍ സിഗ്‌നലുകള്‍ക്ക് പരിമിതികളുണ്ട്. നെറ്റ് കണക്‍ഷന് സെക്കന്‍ഡില്‍ 20 എം ബി വേഗത ലഭിക്കണമെങ്കില്‍ സേവനദാതാക്കള്‍ക്ക് പണം നല്‍കേണ്ടി വരും.

എന്നാല്‍, കൂടുതല്‍ സേവനങ്ങള്‍ക്ക് നല്‍കേണ്ട അധിക തുക നിലവിലെ ബ്രോഡ്ബാന്‍ഡ് കണക്‍ഷണുകള്‍ക്ക് നല്‍കുന്നതിനേക്കാള്‍ ഏറെ കുറവാണെന്നും കൌണ്‍സില്‍ അധികൃതര്‍ വ്യക്തമാക്കി.

വില്‍റ്റ്‌ഷെയര്‍ നഗരത്തിലെ വൈ ഫൈ നെറ്റ് കണക്‍ഷന്‍ പദ്ധതി വിജയിക്കുകയാണെങ്കില്‍ ബ്രിട്ടണിലെ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സ്വിന്‍ഡണ്‍ ബോറോ കൌണ്‍സില്‍ മേധാവി റോഡ് ബ്ലുഹ് പറഞ്ഞു. മൈക്രോസോഫ്റ്റ്, ഗൂഗിള്‍ കമ്പനികളുടെ ആന്‍ഡി വൈറസ് സോഫ്റ്റ്വയറുകള്‍, ജനപ്രിയ സേവനങ്ങള്‍ എല്ലാം ഈ നെറ്റ്വര്‍ക്ക് വഴി ലഭ്യമാക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍