ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടെലികോം സേവനദാതാക്കളായ ടി-മൊബൈലിലെ വരിക്കാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു. ടി-മൊബൈലിലെ ഉദ്യോഗസ്ഥനാണ് ലക്ഷക്കണക്കിന് വരിക്കാരുടെ വ്യക്തിവിവരങ്ങള്‍ മറ്റു കമ്പനികള്‍ക്ക് വില്‍പ്പന നടത്തിയത്. വിവിധ പരസ്യ കമ്പനികള്‍ക്കും ടെലികോം സേവന ദാതാക്കള്‍ക്കുമാണ് വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.
ക്രിസ്റ്റഫര്‍ ഗ്രാം എന്ന ഉദ്യോഗസ്ഥനാണ് വിവരങ്ങള്‍ വില്‍പ്പന നടത്തിയത്. കമ്പനിയുടെ അറിവോടെയല്ല വിവരങ്ങള്‍ പുറത്തായതെന്ന് ടി-മൊബൈല്‍ അറിയിച്ചു. ടി-മൊബൈല്‍ വരിക്കാരുടെ വ്യക്തിവിവരങ്ങള്‍ സൂക്ഷിക്കുന്ന വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് ക്രിസ്റ്റഫര്‍. ഈ വര്‍ഷം ആദ്യത്തിലാണ് അദ്ദേഹം ടി-മൊബൈലില്‍ നിയമിതനായത്.
വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയത് വന്‍ കുറ്റമാണെന്നും ഇത് ടി-മൊബൈലിന്‍റെ ഭാഗത്ത് നിന്ന് സംഭവിച്ച് പോയതില്‍ വരിക്കാരോട് മാപ്പു ചോദിക്കുകയാണെന്നും കമ്പനിയിലെ മുതിര്‍ന്ന വക്താവ് പറഞ്ഞു. ഗ്രാമിനെതിരെ നിയമ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി വ്യക്തിവിവരങ്ങള്‍ വിതരണം ചെയ്തത് വലിയ കേസാണെന്ന് ബ്രിട്ടണിലെ നീതിന്യായ വകുപ്പ് മന്ത്രി മൈക്കല്‍ വില്‍സ് അഭിപ്രായപ്പെട്ടു.