ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » ഐഫോണിന് പുത്തന്‍ ഗൂഗിള്‍ എര്‍ത്ത് (Google upgrades Google Earth with new update for iPhone)
Feedback Print Bookmark and Share
 
ജനപ്രിയ സ്മാര്‍ട്ട് ഫോണായ ഐഫോണില്‍ ഉപയോഗിക്കാനായി ഗൂഗിള്‍ എര്‍ത്തിന്‍റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറങ്ങി. ഒരു വര്‍ഷം മുമ്പാണ് ഐഫോണില്‍ ആദ്യമായി ഗൂഗിള്‍ എര്‍ത്ത് എത്തിയത്. എന്നാല്‍, മുന്‍ പതിപ്പില്‍ നിന്ന് ഏറെ വ്യത്യസ്തതയോടെയാണ് രണ്ടാം പതിപ്പെത്തിയിരിക്കുന്നത്.

ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ചുള്ള മിക്ക സേവനങ്ങളും ഐഫോണില്‍ ലഭ്യമാക്കുന്നതാണ് രണ്ടാം പതിപ്പ്. വിവരങ്ങളും സ്ഥലങ്ങളും വിവിധ ഭാഷകളില്‍ ചേര്‍ക്കാനും ഐഫോണ്‍ ഗൂഗിള്‍ എര്‍ത്തില്‍ സാധിക്കും. ഗൂഗിള്‍ അംഗത്വമുള്ളവര്‍ക്ക് നേരിട്ട് മാപ് സൈറ്റ് ഉപയോഗിക്കാനാകും. സ്വന്തം ഭൂപടങ്ങള്‍ നിര്‍മ്മിക്കാനും മറ്റുള്ളവരുടേത് കണ്ടെത്താനും ഐഫോണ്‍ ഗൂഗിള്‍ എര്‍ത്ത് വഴി സാധിക്കും.

വിവിധ സ്ഥലങ്ങളിലെ പ്രധാന സ്ഥലങ്ങള്‍, റെസ്റ്റോറണ്ടുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയെല്ലാം തിരഞ്ഞു പിടിക്കാനും സാധിക്കും. തിരഞ്ഞ് കണ്ടെത്തുന്ന സ്ഥലങ്ങളും പോയിന്‍റുകളും മാപില്‍ രേഖപ്പെടുത്തി ഫോണിന്‍റെ ഫേവറേറ്റ്സില്‍ സൂക്ഷിച്ച് വയ്ക്കാം.

ഐഫോണ്‍ ഗൂഗിള്‍ എര്‍ത്ത് ഉപയോഗിക്കുന്നത് സൌകര്യപ്രദമാക്കാന്‍ പ്രത്യേകം ഐക്കണുകള്‍ രൂപക‌ല്‍പ്പന ചെയ്തിട്ടുണ്ട്. മൊബൈല്‍ ഗൂഗിള്‍ എര്‍ത്തിന്‍റെ പുതിയ പതിപ്പില്‍ വിവിധ ഭാഷകള്‍ ഉപയോഗിക്കാനാകും. മൊത്തം 31 ഭാഷകളില്‍ ഈ സേവനം ലഭ്യമായിരിക്കും. പുതിയ ഗൂഗിള്‍ എര്‍ത്ത് രണ്ടാം പതിപ്പ് ആപ്പിളിന്‍റെ ആപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാനാകുന്നതാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍