ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » അറബിക് വെബ്ഡൊമെയിനുമായി ഈജിപ്ത് (Egypt launches Arabic web domain)
Feedback Print Bookmark and Share
 
ലോകത്ത് ആദ്യമായി അറബിക് ഭാഷയില്‍ ഇന്‍റര്‍നെറ്റ് ഡൊമെയിന്‍ തുടങ്ങി. ഈജിപ്തിലാണ് ആദ്യ അറബിക് ഡൊമെയിന്‍ പദ്ധതിക്ക് തുടക്കമായിരിക്കുന്നത്. ഇന്‍റര്‍നെറ്റ്‌ ഗവേണന്‍സ്‌ ഫോറത്തില്‍(ഐ ജി എഫ്) വാര്‍ത്താവിനിമയ മന്ത്രി തരെക് കമീലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്‌. അറബ് അക്ഷരങ്ങളില്‍ തയ്യാറാക്കിയ ‘മസര്‍’ എന്ന പദമാണ് ആദ്യ ഡൊമെയിനായി പുറത്തുവന്നിരിക്കുന്നത്. ഇത്‌ പരിഭാഷപ്പെടുത്തുമ്പോള്‍ ‘ഈജിപ്ത്’ എന്നായി മാറും.

‘ഇത് ഈജിപ്തിനെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമാണ്. ഇന്‍റര്‍നെറ്റ് ഇപ്പോള്‍ അറബിക് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു”- കമീല്‍ പറഞ്ഞു. മസറില്‍ അവസാനിക്കുന്ന വെബ്‌ ഡൊമെയിനുകള്‍ ഇനി രജിസ്റ്റര്‍ ചെയ്യാനാകുമെന്നും കമീല്‍ പറഞ്ഞു. ഈജിപ്‌തിലെ 80 ദശലക്ഷം ജനസംഖ്യയിലെ 15 ദശലക്ഷം പേര്‍ ഇന്‍റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരാണ്‌.

ഇന്‍റര്‍നെറ്റിലെ വെബ് അഡ്രസില്‍ ലാറ്റിനല്ലാത്ത ലിപികള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞ മാസമാണ് അനുമതിയായത്. ഇന്‍റര്‍നെറ്റില്‍ ഡൊമെയിന്‍ പേരുകള്‍ അനുവദിക്കുന്ന ഇന്‍റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ് (ഐകാന്‍) ആണ് ലാറ്റിനല്ലാത്ത ലിപികളും വെബ് അഡ്രസില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. ഈ പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം ജൂണില്‍ അംഗീകാരം നല്‍കിയിരുന്നെങ്കിലും നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് അവസാന അനുമതി നല്‍കിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍