ന്യൂയോര്‍ക്ക്, തിങ്കള്‍, 16 നവംബര്‍ 2009( 11:32 IST )
വിവരസാങ്കേതിക ലോകത്തെ മുന്‍നിര കമ്പനിയായ ആപ്പിളിന്‍റെ നെറ്റ് ബ്രൌസര്‍ പുതുക്കി പണിതു. നെറ്റിലെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് സഫാരി ബ്രൌസര്‍ പുതുക്കി പണിതത്. വിന്‍ഡോസ്, മാക് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കുള്ള പതിപ്പായ സഫാരി 4.0.4 ആണ് മാറ്റങ്ങള്‍ക്ക് വിധേയമാക്കിയത്.
നേരത്തെ നിരവധി സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നെറ്റ് വിപണിയില്‍ കൂടുതല്‍ ജനപ്രിയമാകാന്‍ സഫാരിക്ക് സാധിച്ചിരുന്നില്ല. വൈറസ്, മാള്‍വയര്‍, സ്പാം എന്നിവയെ തടയുന്നതിന് പ്രാധാന്യം നല്‍കിയാണ് സഫാരി പുതുക്കിയിരിക്കുന്നതെന്ന് നിര്‍മ്മാണ സംഘത്തിലെ മുതിര്‍ന്ന വക്താവ് അറിയിച്ചു.
ജാവാസ്ക്രിപ്റ്റില്‍ പ്രവര്‍ത്തിക്കുന്ന സാഫാരി ബ്രൌസര്‍ നാല് മുന്‍പതിപ്പിനേക്കാള്‍ നാലു മടങ്ങ് ബ്രൌസിംഗ് വേഗതയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്‍റര്‍നെറ്റ് എക്സ്പ്ലോളര്‍ - 7നേക്കാള്‍ മുപ്പത് മടങ്ങ് വേഗത ലഭിക്കുന്ന സഫാരി - നാലിന് ഫയര്‍ഫോക്സിനേക്കാള്‍ മൂന്നു മടങ്ങ് വേഗത ലഭിക്കും. ആപ്പിളിന്‍റെ സാങ്കേതിക വിദ്യയായ നിന്‍ട്രോ എഞ്ചിനാണ് സഫാരിയുടെ വിജയരഹസ്യം. എച്ച് ടി എം എല്‍ പേജുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ മറ്റ് എക്സ്പ്ലോററുകളേക്കാള്‍ സഫാരി - നാലിന് കൂടുതല്‍ കഴിവുണ്ടെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.
ആപ്പിള്‍ സഫാരി വെബ് ബ്രൌസര്‍ ആദ്യമായി ഇറക്കിയത് 2003ലാണ്. മാക് ഒ എസ് എക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്രൌസര്‍ ആപ്പിളിന്‍റെ മൊബൈല്‍ സെറ്റുകളിലും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ബ്രൌസര്‍ ജനപ്രിയമാക്കുന്നതിന്‍റെ ഭാഗമായി മൈക്രോസോഫ്റ്റ്, ലിനക്സ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിള്‍ പ്രവര്‍ത്തിക്കുന്ന ബൌസറുകളും പുറത്തിറക്കി. ആപ്പിളിന്‍റെ സഫാരി - നാല് സൌജന്യമായാണ് വിതരണം ചെയ്യുന്നത്.