സാന്‍ഫ്രാന്‍സിസ്കോ, ശനി, 14 നവംബര്‍ 2009( 16:43 IST )
മുന്‍നിര പി സി നിര്‍മ്മാണ കമ്പനിയായ ഡെല്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക്. ഡെല്ലിന്‍റെ പ്രഥമ സ്മാര്‍ട്ട് ഫോണ്‍ ആദ്യമായി പുറത്തിറക്കുന്നത് ചൈനീസ് വിപണിയിലാണ്. ആദ്യ വില്‍പ്പന നവംബര്‍ അവസാനത്തില്‍ നടക്കും. ഈ വര്‍ഷം അവസാനം ബ്രസീലിലും പുറത്തിറക്കുമെന്ന് ഡെല്‍ മൊബൈല്‍ വിഭാഗം മേധാവി അറിയിച്ചു. എന്നാല്‍, പുതിയ ഉല്‍പ്പന്നം മറ്റു രാജ്യങ്ങളില്‍ എന്നെത്തുമെന്നത് സംബന്ധിച്ച് കമ്പനി വ്യക്തത നല്‍കിയിട്ടില്ല.
കമ്പ്യൂട്ടര്‍ വിപണിയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഡെല്‍ പുതിയ ഉല്‍പ്പന്നത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മിനി ത്രീ എന്ന ഡെല്‍ സെറ്റില്‍ ഗൂഗിളിന്‍റെ ആന്‍ഡ്രോയിഡ് സോഫ്റ്റ്വയറാണ് ഉപയോഗിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തുന്ന ഏറ്റവും പുതിയ ഉല്‍പ്പന്നമാണ് ഡെല്‍ സ്മാര്‍ട്ട് ഫോണ്‍. മികച്ച നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഡെല്‍ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നത്. ആപ്പിള്‍ ഐഫോണിനും റിമ്മിന്‍റെ ബ്ലാക്ക് ബെറിക്കും ഡെല്‍ സ്മാര്‍ട്ട് ഫോണ്‍ വന്‍ ഭീഷണി സൃഷ്ടിച്ചേക്കുമെന്നാണ് കരുതുന്നത്.
വിവിധ മൊബൈല്‍ നിര്‍മ്മാണ കമ്പനികളുമായി യോജിച്ച് പ്രവര്‍ത്തിച്ചാണ് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെല്‍ സ്മാര്‍ട്ട് ഫോണിറക്കുന്നതെന്ന് ഡെല്‍ കണ്‍സ്യൂമര്‍ വിഭാഗം പ്രസിഡന്‍റ് റൊണാള്‍ഡ് ഗാരിക്വസ് വ്യക്തമാക്കി. ചൈന മൊബൈല്‍, ചൈന യുണികോം എന്നീ കമ്പനികളുമായി ചേര്‍ന്നായിരിക്കും ഡെല്‍ മൊബൈലുകള്‍ വില്‍പ്പന നടത്തുക.
സ്മാര്‍ട്ട് ഫോണുകളുടെ ഒരു നിര തന്നെ പുറത്തിറക്കാനാണ് ഡെല്‍ ലക്‍ഷ്യമിടുന്നത്. നാലു മുതല്‍ പതിമൂന്ന് ഇഞ്ച് വലിപ്പം വരെയുള്ള സെറ്റുകള്‍ വിപണിയിലെത്തിക്കും. തായ്‌വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചി മി കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്നാണ് ഡെല്‍ സ്മാര്‍ട്ട് ഫോണ്‍ ഇറക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പുതിയ സ്മാര്‍ട്ട് ഫോണിന് ആവശ്യമായ സോഫ്റ്റ് വെയറുകള്‍ നിര്‍മ്മിക്കുന്നത് റെഡ് ഓഫീസാണ്.